പാലക്കാട് തൃത്താല കപ്പൂരിൽ നിന്ന് കാണാതായ കുട്ടികളെ കണ്ടെത്തി

പാലക്കാട് തൃത്താല കപ്പൂര്‍ പറക്കുളത്ത് നിന്ന് കാണാതായ നാല് കുട്ടികളെയും കണ്ടെത്തി.ആനക്കര ഹൈസ്‌കൂളിന് സമീപത്ത് നിന്ന് അര്‍ദ്ധ രാത്രി ഒരു മണിയോടെയാണ് നാലുപേരെയും കണ്ടെത്തിയത്.

ആനക്കര സെന്ററില്‍ നിന്ന് ചേകനൂര്‍ റോഡിലേക്ക് കുട്ടികള്‍ നടന്നു നീങ്ങുന്നതിന്റെ സിസിടിവി ദൃശ്യത്തിന്റെ അടിസ്ഥാനത്തില്‍ ആനക്കര ഹൈസ്‌കൂള്‍ ഭാഗത്ത് നടത്തിയ തിരച്ചിലിനൊടുവിലാണ് നാലുപേരെയും കണ്ടെത്തിയത്. ഇവരെ വീടുകളിലേക്ക് കൊണ്ടുപോയി.

ഇന്നലെ വൈകിട്ടോടെയാണ് കുട്ടികളെ കാണാതായത്. കളിക്കാന്‍ പോയ കുട്ടികള്‍ തിരിച്ചെത്താതെ വന്നതോടെ മാതാപിതാക്കള്‍ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്നാണ് വിശദമായ പരിശോധന നടത്തുന്നതും കുട്ടികളെ കണ്ടെത്തുന്നതും. കുട്ടികള്‍ ഏത് സാഹചര്യത്തിലാണ് വീട് വിട്ടിറങ്ങിയതെന്ന് പൊലീസ് പരിശോധിച്ച് വരികയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News