കോഴിക്കോട് പോലൂരില്‍ അജ്ഞാത ശബ്ദം കേള്‍ക്കുന്ന വീട് മന്ത്രി എ.കെ ശശീന്ദ്രന്‍ സന്ദര്‍ശിച്ചു

കോഴിക്കോട് പോലൂരിൽ വീട്ടിൽ നിന്ന് തുടർച്ചയായി മുഴക്കം കേൾക്കുന്നതിന്റെ കാരണം കണ്ടെത്താൻ വിദഗ്ധസംഘം പരിശോധന നടത്തും. മന്ത്രി എ.കെ.ശശീന്ദ്രൻ വീട് സന്ദർശിച്ചു. ആശങ്ക വർധിച്ചതോടെ വീട്ടുകാർ രാത്രികാലങ്ങളിൽ ബന്ധുവീട്ടിലേക്ക് മാറിത്താമസിക്കുകയാണ്

പോലൂർ ക്ഷേത്രത്തിന് സമീപം തെക്കേമാരാത്ത് ബിജുവിന്റെ വീട്ടിലാണ് രണ്ടാഴ്ചയിൽ ഏറെയായി മുഴക്കം കേൾക്കുന്നത്. രാപകൽ വ്യത്യാസമില്ലാതെ മുഴക്കം അനുഭവപ്പെടുന്നു. ഫയർഫോഴ്സും, ജിയോളജി വകുപ്പുമെല്ലാം സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും പ്രതിഭാസത്തിന്റെ കാരണം കണ്ടെത്താൻ കഴിഞ്ഞില്ല. മന്ത്രി എ.കെ.ശശീന്ദ്രൻ വീട് സന്ദർശിച്ചു. പരിഭ്രാന്തി വേണ്ടെന്നും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.

ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം ബിജുവും കുടുംബവും രാത്രികാലങ്ങളിൽ ബന്ധുവീട്ടിലേക്ക് താമസം മാറ്റി
തുടർച്ചയായി ഉണ്ടാകുന്ന അജ്ഞാതമായ മുഴക്കംകേട്ട് പ്രദേശവാസികളും ആശങ്കയിലാണ്. വീട്ടില്‍നിന്നും വലിയ മുഴക്കത്തോടു കൂടിയ ശബ്ദം കേള്‍ക്കുന്നതിനെ കുറിച്ച് പഠിക്കുന്നതിന് സംസ്ഥാന ദുരന്ത നിവാരണ വകുപ്പിന്റെ നേതൃത്വത്തില്‍ ഉന്നത സംഘത്തെ നിയോഗിച്ചതായി റവന്യൂ വകുപ്പു മന്ത്രി കെ.രാജൻ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News