ആ സ്‌റ്റെതസ്‌കോപ്പ് കിട്ടുവോ..പരമശിവന്റെ കഴുത്തിലെ പാമ്പാണെന്ന് പറഞ്ഞ് നാലുപേരെ പറ്റിക്കാനാ… മോന്‍സന്‍ ട്രോളുകളുടെ പെരുമ‍ഴ 

ലെ ശ്രീകൃഷ്ണനും യേശുവും മോന്‍സ് അണ്ണാ…ആ അണ്ടര്‍വെയര്‍ എങ്കിലും തന്നിട്ട് പോ അണ്ണാ……, സുരാജിന്റെ ഫോട്ടോവെച്ച് വന്ന ട്രോളാണിത്. മോന്‍സന്‍ ചേട്ടന്റെ കൈവശമുള്ള ടിപ്പുവിന്റെ സിംഹാസനത്തെപ്പറ്റി പറഞ്ഞപ്പോള്‍ ചങ്ക്..ടിപ്പു ഒഴിച്ച് ബാക്കിയെല്ലാവരും അതില്‍ ഇരുന്നിട്ടുണ്ടെന്നാ കേട്ടത്…. ഇത്തരത്തില്‍ നിരവധി ട്രോളുകളാണ് പുരാവസ്തുക്കള്‍ മറയാക്കി കോടികള്‍ തട്ടിയ കേസില്‍ അറസ്റ്റിലായ മോണ്‍സണ്‍ മാവുങ്കലിനെ വെച്ച് ട്രോളുകള്‍ ഇറങ്ങിയിരിക്കുന്നത്.

ഇപ്പോള്‍ സോഷ്യല്‍മീഡിയ എടുത്താല്‍ മൊത്തത്തില്‍ ഒരു മോന്‍സന്‍ മയമാണ്.. ട്രോളുകള്‍ കൊണ്ട് പേജുകളെല്ലാം നിറഞ്ഞുകവിഞ്ഞ അവസ്ഥയിലാണ്. ‘നീ ഇരിക്കുന്ന കസേര മോശയുടെ പെട്ടകത്തിലെയാണെന്ന് പറഞ്ഞിട്ട് ഒരു വിശ്വാസവുമില്ലാത്ത പോലെ.. ഇത് വിശ്വസിച്ചില്ലെങ്കില്‍ നീ ചായ കുടിച്ച ഗ്ലാസ് ധൃതരാഷ്ടരുടെ ആണെന്ന് പറഞ്ഞാല്‍ ഒരിക്കലും വിശ്വസിക്കില്ല..” ‘ഹോം’ സിനിമയില്‍ ഇന്ദ്രന്‍സിന്റെ കഥാപാത്രം പറയുന്ന തരത്തിലുള്ള ട്രോള്‍.

ഇടയ്ക്ക് ബിജെപിയ്ക്കും കിട്ടി ഒരു കൊട്ട്. മുട്ടയെടുത്തു കാണിച്ച്, ഇത് ദിനോസറിന്‍റെ മുട്ടയാകും അല്ലേ.. അല്ല അത് ബിജെപിയുടേതാ… എന്ന് പൊട്ടിച്ചിരിപ്പിച്ച അടുത്ത ട്രോള്‍..

യേശുവിനെ ഒറ്റിക്കൊടുക്കാന്‍ യൂദാസിനു ലഭിച്ച 30 വെള്ളിക്കാശിലെ രണ്ടെണ്ണം, കുരിശില്‍ നിന്നിറക്കിയ യേശുവിന്റെ മുഖം തുടച്ച തുണി, ഗാഗുല്‍ത്തയില്‍ യേശുവിന്റെ കാലടി പതിഞ്ഞ മണ്ണുകൊണ്ടുണ്ടാക്കിയ കുരിശ്, യേശുവിന്റെ മുഖം തുടച്ച തൂവാലയിലെ നൂലു കൊണ്ടുണ്ടാക്കിയ മാല, യേശു വെള്ളം വീഞ്ഞാക്കിയ കല്‍ഭരണി, മോസയുടെ അംശവടി, മുഹമ്മദ് നബി ഉപയോഗിച്ചിരുന്ന ഒലിവെണ്ണ ഒഴിക്കുന്ന റാന്തല്‍ വിളക്ക്, രാജാരവിവര്‍മയുടെ ചിത്രങ്ങള്‍, ടിപ്പുവിന്റെ സിംഹാസനം തുടങ്ങി മോണ്‍സണ്‍ തന്റെ കൈവശം ഉണ്ടെന്ന് അവകാശപ്പെട്ടിരുന്ന എല്ലാ വ്യാജ പുരാവസ്തുക്കളും ട്രോളില്‍ കാണാനാകും.

ട്രോള്‍ മലയാളം, ഇന്റര്‍നാഷണല്‍ ചളു യൂണിയന്‍, ട്രോള്‍ സംഘ് തുടങ്ങി സോഷ്യല്‍ മീഡിയയിലെ എല്ലാ പ്രമുഖ ട്രോള്‍ പേജുകളിലും ഗ്രൂപ്പുകളിലും ഇന്നലെ മുതല്‍ മോന്‍സന്‍ ട്രോളുകള്‍ നിറയുകയാണ്.

ചേര്‍ത്തല സ്വദേശിയായ വല്ലയില്‍ മാവുങ്കല്‍ വീട്ടില്‍ മോണ്‍സണ്‍ (52) എന്ന വ്യാജ ഡോക്ടറെ കഴിഞ്ഞ ദിവസമാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. പുരാവസ്തു വില്‍പ്പനക്കാരനെന്ന് അവകാശപ്പെട്ട് സാമ്പത്തിക തട്ടിപ്പ് നടത്തിയതിനായിരുന്നു അറസ്റ്റ്. മകളുടെ വിവാഹനിശ്ചയച്ചടങ്ങില്‍ പങ്കെടുക്കാന്‍ ചേര്‍ത്തലയിലെ വീട്ടില്‍ എത്തിയപ്പോഴായിരുന്നു മോണ്‍സനെ ക്രൈം ബ്രാഞ്ച് പിടികൂടിയത്. തങ്ങളില്‍നിന്ന് 2017 ജൂണ്‍ മുതല്‍ 2020 നവംബര്‍ വരെ 10 കോടി രൂപ തട്ടിയെടുത്തെന്ന് ആറു പേര്‍ മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയിലാണ് മോണ്‍സന്റെ അറസ്റ്റ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here