ആലപ്പുഴയിലെ ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ച സംഭവം: പ്രതികള്‍ സ്ഥിരം കുറ്റവാളികള്‍

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളില്‍ സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്ന സ്ത്രീകളെ ശല്യപ്പെടുത്തുകയും അവരുടെ മാല പിടിച്ചു പറിക്കുന്ന രണ്ട് യുവാക്കളെ കൊല്ലം സിറ്റി ഡാന്‍ സാഫ് ടീം ചവറ പോലീസും ചേര്‍ന്ന് പിടികൂടി. ഇവര്‍ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതികളാണ്. കഴിഞ്ഞ ദിവസം ആലപ്പുഴയിലെ ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തിലാണ് ഇപ്പോള്‍ ഇവരെ അറസ്റ്റ് ചെയ്തത്.

കൊല്ലം സിറ്റി ലിമിറ്റില്‍ ബീച്ച് ഭാഗത്ത് നിന്നും യമഹ ബൈക്ക് മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് നടത്തിയ അന്യേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. 150 ഓളംസിസിടിവി ക്യാമറകളും 200 ഓളം ബൈക്കുകളും പരിശോധിച്ചാണ് പ്രതികളിലേക്ക് എത്തിയത്. കടയ്ക്കാവൂര്‍ സ്വദേശി കളായ റോയി റോക്കി, നിശാന്ത് എന്നിവരാണ് പിടിയിലായത്.

മോഷണമുതല്‍ വിറ്റ് കിട്ടുന്ന പൈസ ഉപയോഗിച്ച് ആര്‍ഭാട ജീവിതം നയിക്കുക ആണ് ഇവരുടെ രീതി. കഞ്ചാവിനും മയക്കുമരുന്നിനും അടിമപ്പെട്ട ഇവര്‍ സ്ത്രീകളെ ഉപദ്രവിക്കുക പതിവാണ്. കടയ്ക്കാവൂര്‍ , ചിറയിന്‍കീഴ് പോലീസ സ്റ്റേഷന്‍ പരിധി യില്‍ പോക്‌സോകേസ് ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതികള്‍ ആണ്.

മോഷ്ടിച്ച് കിട്ടുന്ന ബൈക്കുമായി കറങ്ങി നടന്ന് പല ജില്ലകള്‍ തോറും മാല പൊട്ടിക്കുന്ന രീതി ആണ് ഇവര്‍ നടത്തി വരുന്നത്. എറണാകുളത്ത് നിന്നും മാല പൊട്ടിച്ചതിന് ശേക്ഷം ബാഗ്ലൂരിലേക്ക് കടന്നു. അതിന് ശേഷം തിരിച്ച് വരുന്ന വരവിലാണ്‌പോലീസ് പിടിയിലായത്. ചവറ സിഐ നിസ്സാമുദിന്‍ ഡാന്‍ സാഫ് എസ്‌ഐജയകുമാര്‍,എഎസ്‌ഐ ബൈജു ജെറോം, സിപിഒ മാരായ സജു, സീനു, മനു, രിപു, രതീഷ് എന്നിവര്‍ അടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News