വിദ്യാര്‍ഥികളെ തൊഴില്‍ ദാതാക്കളായി മാറ്റുംവിധം ഉന്നതവിദ്യാഭ്യാസം അടിമുടി മാറണം: മുഖ്യമന്ത്രി

വിദ്യാര്‍ഥികളെ തൊഴില്‍ ദാതാക്കളായി മാറ്റുംവിധം ഉന്നതവിദ്യാഭ്യാസം അടിമുടി മാറണമന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ സ്‌കൂള്‍ വിദ്യാഭ്യാസം അടിസ്ഥാന സൗകര്യത്തിലും അക്കാദമികമായും മുന്നേറി. മാനവീയ വികസന സൂചികയില്‍ കേരളം വികസിത രാഷ്ട്രങ്ങള്‍ക്കൊപ്പമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഐഎംജിയില്‍ ദ്വിദിന ഉന്നതവിദ്യാഭ്യാസ ശാക്തീകരണ ശില്‍പ്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉന്നതവിദ്യാഭ്യാസരംഗത്ത് ഇന്റര്‍ യൂണിവേഴ്സിറ്റി സ്വയംഭരണ സ്ഥാപനങ്ങളായി 30 മികവിന്റെ കേന്ദ്രം ആരംഭിക്കും. പഠനത്തോടൊപ്പം വരുമാനവും ലക്ഷ്യമിട്ട് ‘ഏണ്‍ ബൈ ലേണ്‍’ നടപ്പാക്കണം. വിദ്യാര്‍ഥികളെ തൊഴില്‍ദാതാക്കളാക്കാന്‍ ഇന്‍ക്യുബേഷന്‍ കേന്ദ്രങ്ങളും സ്റ്റാര്‍ട്ടപ് കേന്ദ്രങ്ങളും സര്‍വകലാശാലാ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം. പാഠ്യപദ്ധതിയെ സമകാലികമാക്കണം.

‘എമിനന്റ് സ്‌കോളര്‍ ഓണ്‍ലൈനി’ലൂടെ വിവിധ മേഖലയിലെ പ്രഗല്‍ഭരുടെ സേവനം വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കണം. സര്‍വകലാശാലകള്‍ ചുരുങ്ങിയത് 3.5 നാക് ഗ്രേഡ് നേടണം. ഓരോ വകുപ്പും മികവ് പുലര്‍ത്തണം- മുഖ്യമന്ത്രി പറഞ്ഞു. ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു അധ്യക്ഷയായി. ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. വി കെ രാമചന്ദ്രന്‍, ചീഫ് സെക്രട്ടറി ഡോ. വി പി ജോയ്, ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ രാജന്‍ ഗുരുക്കള്‍, മെമ്പര്‍ സെക്രട്ടറി രാജന്‍ വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു. ഉന്നത വിദ്യാഭ്യാസ സെക്രട്ടറി ഡോ. വേണു സ്വാഗതം പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel