കൊച്ചിയിലെ പുരാവസ്തു തട്ടിപ്പ്; കൂടുതൽ പേർ കബളിപ്പിക്കപ്പെട്ടുവെന്ന് സൂചന

കൊച്ചിയിലെ പുരാവസ്തു തട്ടിപ്പ് കേസിൽ കൂടുതൽ പേർ കബളിപ്പിക്കപ്പെട്ടുവെന്ന നിഗമനത്തിൽ അന്വേഷണ സംഘം. പലരും പരാതി നൽകാൻ തയ്യാറായിട്ടില്ല. ഇനിയും പരാതി നൽകാത്തവർ കള്ളപ്പണം കൈമാറിയവർ, ബാങ്ക് അക്കൗണ്ട് രേഖകൾ പരിശോധിച്ചാൽ മാത്രമേ തട്ടിപ്പിൻ്റെ യഥാർത്ഥ ചിത്രം പുറത്തു വരൂവെന്നും അന്വേഷണ സംഘം.

തട്ടിപ്പിന് ജീവനക്കാരുടെ ബാങ്ക് അക്കൗണ്ടുകളും ഉപയോഗിച്ചതായി അന്വേഷണ സംഘം. പണം വാങ്ങിയത് ജീവനക്കാരുടെ അക്കൗണ്ട് വഴിയാണ്.തൻ്റെ അക്കൗണ്ട് മരവിപ്പിച്ചിരിക്കുന്നതായി ജീവനക്കാരെ മോൻസൻ തെറ്റിദ്ധരിപ്പിച്ചുവെന്നും നിഗമനം. ജീവനക്കാരുടെ പേരിലുള്ള അക്കൗണ്ടുകളും ക്രൈംബ്രാഞ്ച് പരിശോധിക്കും.

അതേസമയം കൊച്ചിയിലെ പുരാവസ്തു തട്ടിപ്പ് കേസിൽ ഡിജിറ്റൽ തെളിവുകൾ തേടി ക്രൈം ബ്രാഞ്ച് സംഘം. മോൻസൻ മാവുങ്കലിന്റെ ലാപ്ടോപ്, ഐ പാഡ്, മൊബൈൽ ഫോൺ എന്നിവ പരിശോധനക്ക്‌ വിധേയമാക്കും.ഇതിനായി കോടതിയിൽ അപേക്ഷ നൽകി.കൂടാതെ പണമിടപാട് സംബന്ധിച്ച് ബാങ്കിൽ നിന്നും വിവരങ്ങൾ തേടും.എന്നാൽ വ്യാജ രേഖ തയ്യാറാക്കിയില്ലെന്ന്‌ ചോദ്യം ചെയ്യലിൽ മോൻസൻ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News