കട്ടപ്പനയിൽ ഇതരസംസ്ഥാനക്കാരിയായ 14കാരിയെ വീടിന് പുറകിൽ മരിച്ചനിലയിൽ കണ്ടെത്തി

ഇടുക്കി കട്ടപ്പനയിൽ ഇതരസംസ്ഥാനക്കാരിയായ 14കാരിയെ മരിച്ച നിലയിൽ കണ്ടെത്തി. തോട്ടം തൊഴിലാളികളായ ഝാർഖണ്ഡ് സ്വദേശികളുടെ മകളാണ് മരിച്ചത്. മേട്ടുക്കുഴിയിലെ ഒരു ഏലത്തോട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്.

ഇന്ന് രാവിലെയാണ് പെണ്‍കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയും മാതാപിതാക്കളും മൂന്നാഴ്ച്ച മുമ്പാണ് ജോലിക്കായി ഇവിടെയത്തിയത്. രാവിലെ കുട്ടിയെ കാണാതായതോടെ മാതാപിതാക്കള്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം വീടിന് പുറക് വശത്തായി കണ്ടെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel