വിവാദ സിലബസ്; ഇസ്ലാമിക്, ദ്രവീഡിയൻ, സോഷ്യലിസ്റ്റ് കാഴ്ചപ്പാടുകൾ കൂടി വേണം, ചില ഭാഗങ്ങൾ ഒഴിവാക്കണം: വിദഗ്ധ സമിതി 

വിവാദ പാഠഭാഗങ്ങൾ ഒഴിവാക്കി കണ്ണൂർ സർവകലാശാല പൊളിറ്റിക്സ് സിലബസ് പരിഷ്കരിക്കണമെന്ന് വിദഗ്ദ സമിതിയുടെ ശുപാർശ. ദീൻ ദയാൽ ഉപാദ്യായ, ബൽരാജ് മാധോക് എന്നിവരുടെ പുസ്തകങ്ങൾ ഒഴിവാക്കണമെന്നാണ് നിർദ്ദേശം. അതേസമയം, വിമർശനാത്മക പഠനത്തിനായി സവർക്കറെയും എം എസ് ഗോൾവാൾക്കറെയും ഉൾപ്പെടുത്താമെന്നും വിദഗ്ദസമിതി റിപ്പോർട്ടിൽ നിർദ്ദേശമുണ്ട്.

തലശ്ശേരി ബ്രണ്ണൻ കോളേജിലെ എംഎ ഗവേർണൻസ് ആൻ്റ് പൊളിറ്റിക്സ് കോഴ്സിൻ്റെ വിവാദമായ സിലബസാണ് പരിഷ്കരിക്കുന്നത്. ഡോ. ജെ പ്രഭാഷ് പ്രൊഫ, കെ എസ് പവിത്രൻ എന്നിവർ ഉൾപ്പെട്ട വിദഗ്ദ സമിതിയാണ് സിലബസിൽ വേണ്ട മാറ്റങ്ങൾ നിർദ്ദേശിച്ചത്.

റിപ്പോർട്ട് പരിഗണിച്ച ബോർഡ് ഓഫ് സ്റ്റഡീസ് നിർദ്ദേശങ്ങൾ അംഗീകരിച്ചു. രാഷ്ട്ര ഓർ നേഷൻ ഇൻ ഇന്ത്യൻ പൊളിറ്റിക്കൽ തോട്ട് എന്ന പേര്  നേഷൻ ആൻഡ് നാഷനലിസം  ഇൻ ഇന്ത്യൻ പൊളിറ്റിക്കൽ തോട്ട്- എ ക്രിറ്റിക്ക് എന്നാക്കി മാറ്റും.

ദീൻ ദയാൽ ഉപാധ്യായ, ബൽരാജ് മാധോക് എന്നിവരെ സിലബസിൽ നിന്നും ഒഴിവാക്കും. ഹിന്ദു ദേശീയത എന്ന ഭാഗത്തിൽ വി ഡി സവർക്കറെയും എം എസ് ഗോൾവാൾക്കറെയും വിമർശനാത്മക പഠനത്തിനായി ഉൾപ്പെടുത്താം എന്നാണ് മറ്റൊരു നിർദേശം. ഇസ്ലാമിക്,ദ്രവീഡിയൻ , സോഷ്യലിസ്റ്റ് കാഴ്ച്ചപ്പാടുകൾ കൂടി സിലബസിൽ കൂട്ടിച്ചേർക്കണം.

സിലബസിൽ മഹാത്മാ ഗാന്ധിക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്നും വിദഗ്ധ സമിതി നിർദേശിച്ചു. മഹാത്മാ ഗാന്ധി, നെഹ്റു , അംബേദ്കർ എന്നിവരുടെ രചനകൾ വിദ്യാർത്ഥികൾ വായിച്ചിരിക്കേണ്ട പുസ്തകങ്ങളുടെ പട്ടികയിൽ കാണുന്നില്ല എന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel