മോൻസനെതിരായ പരാതി ഒതുക്കിത്തീർക്കാൻ തൃശൂർ സ്വദേശിയായ വ്യവസായി ഇടപെട്ടതായി പരാതിക്കാരൻ

മോൻസൻ മാവുങ്കലിനെതിരായ പരാതി ഒതുക്കി തീർക്കാൻ തൃശൂർ സ്വദേശിയായ വ്യവസായി ഇടപെട്ടതായി പരാതിക്കാരൻ. തൃശൂരിലെ വ്യവസായിയായ ജോർജാണ് ഇടപെട്ടത്. ഇയാൾ സ്വകാര്യ പണമിടപാട് സ്ഥാപനം നടത്തിയിരുന്നതായും മോൻസൻ്റെ ബിസ്നസ് പങ്കാളിയാണെന്ന് സംശയിക്കുന്നതായും ഷമീർ കൈരളി ന്യൂസിനോട് പറഞ്ഞു.

ജോർജ് പരാതിക്കാരനായ യാക്കൂബിനെ സമീപിക്കുകയും പ്രശ്നം ഒതുക്കി തീർക്കാൻ ഇടപെടുകയും ചെയ്തു. പലിശ രഹിത വായ്പ നൽകാമെന്ന് പറഞ്ഞാണ് യാക്കൂബിനെ സമീപിച്ചത്. പാർട്ണറാണെന്നു പറഞ്ഞ് മോൻസൻ ജോർജിനെ പരിചയപ്പെടുത്തി.

തൃശൂർ നടത്തറയിൽ ഒരു സ്വകാര്യ പണമിടപാടു സ്ഥാപനം നടത്തുന്നയാളാണ് ജോർജ്. ജോർജിനെക്കുറിച്ചും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. അടുത്ത ദിവസങ്ങളിൽ തന്നെ ഇയാളെ ചോദ്യം ചെയ്യുമെന്നാണ് സൂചന.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here