ആത്മാക്കളുമായി സംസാരിക്കാന്‍ കരടി മൂത്രം തിളപ്പിച്ചു: കാട്ടുതീ പടര്‍ത്തിയതിന് യുവതി അറസ്റ്റില്‍

ആത്മാക്കളുമായി സംസാരിക്കാന്‍ കരടി മൂത്രം തിളപ്പിച്ച് കാട്ടുതീ പടര്‍ത്തിയ യുവതി അറസ്റ്റില്‍. കാലിഫോര്‍ണിയയിലെ കൗണ്ടിയിലാണ് സംഭവം. ഷാമന്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന (ലോകത്തിലെ നല്ലതും ചീത്തയുമായ ആത്മാക്കളുമായി നേരിട്ട് ബന്ധമുണ്ടെന്ന് അവകാശപ്പെടുന്ന വ്യക്തി) അലക്‌സാണ്ട്ര സൗവര്‍നേവയ്ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

മുപ്പത് വയസുള്ള സ്വയം പ്രഖ്യാപിത ഷാമന്‍ കുടിക്കാനായി കരടിമൂത്രം തിളപ്പിക്കാന്‍ ശ്രമിച്ചുവെന്നും അതിനിടെയാണ് തീ കത്തിപ്പടര്‍ന്നതെന്നും കരുതപ്പെടുന്നു. പോലീസ് റിപ്പോര്‍ട്ട് അനുസരിച്ച്, കഴിഞ്ഞയാഴ്ച ശാസ്താ കൗണ്ടിയില്‍ തീപിടുത്തമുണ്ടായപ്പോള്‍ സൗവര്‍നേവ കാനഡയിലേക്ക് കാല്‍നടയാത്ര നടത്തുകയായിരുന്നു എന്നും നടത്തിനിടെ ദാഹിച്ചപ്പോള്‍ കുടിക്കാനായി വെള്ളം അന്വേഷിച്ചെന്നും എന്നാല്‍ ഒന്നും കണ്ടെത്താനായില്ല.

ഒടുവില്‍ നടന്നപ്പോള്‍ കരടിമൂത്രം ചെളിക്കുണ്ട് പോലെ ഉണ്ടായിരുന്നുവെന്നും അത് കുടിക്കാന്‍ വേണ്ടി ടീ ബാഗ് ഉപയോഗിച്ച് മൂത്രം ഫില്‍റ്റര്‍ ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ അതിനു സാധിച്ചില്ല. അതിനാല്‍ മൂത്രം തിളപ്പിക്കാനായി ശ്രമിക്കുകയായിരുന്നു. തീ കത്തിച്ചുവെങ്കിലും നനഞ്ഞ പ്രദേശമായതിനാല്‍ തീ കത്തിയില്ലെന്നും അതിനാല്‍ തിളപ്പിക്കാതെ മൂത്രം കുടിച്ച് യാത്ര തുടര്‍ന്നെന്നും പറയുന്നു.

പിന്നീട്, സൗവര്‍നേവ തീപിടിത്തത്തില്‍ കുറ്റിക്കാട്ടില്‍ കുടുങ്ങി, രക്ഷപെടാന്‍ സഹായത്തിനായി അഗ്‌നിശമന സേനയെ വിളിക്കേണ്ടി ഇവര്‍ വിളിച്ചു. സംഭവസ്ഥലത്തെത്തി സൗവര്‍നേവയെ രക്ഷപ്പെടുത്തിയപ്പോള്‍, അഗ്‌നിശമന സേനാംഗങ്ങള്‍ യുവതിയുടെ പോക്കറ്റുകളും ബാഗും പരിശോധിച്ചപ്പോള്‍ കാട്രിഡ്ജുകളും ഒരു ലൈറ്ററും അവളില്‍ നിന്നും കണ്ടെത്തിയതായി കാലിഫോര്‍ണിയ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫോറസ്ട്രി ആന്‍ഡ് ഫയര്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ മാറ്റ് അലക്‌സാണ്ടര്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here