മോന്‍സന്‍ തട്ടിപ്പിന് സ്വന്തം അക്കൗണ്ട് ഉപയോഗിച്ചില്ല, ഒരു കോടി 72 ലക്ഷം രൂപ കൊടുത്തത് ജീവനക്കാരന്റെ അക്കൗണ്ടില്‍; വെളിപ്പെടുത്തലുമായി പരാതിക്കാരന്‍

സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി മോന്‍സന്‍ മാവുങ്കലല്‍ സ്വന്തം ബാങ്ക് അക്കൗണ്ട് ഉപയോഗിക്കാതെ തട്ടിപ്പിന് ജീവനക്കാരുടെ അക്കൗണ്ട് മോന്‍സന്‍ മറയാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍. വയനാട്ടില്‍ 500 ഏക്കര്‍ പാട്ടത്തിന് നല്‍കാമെന്ന് ധരിപ്പിച്ച് പാലാ സ്വദേശി രാജീവനില്‍ നിന്ന് മോന്‍സന്‍ തട്ടിയത് ഒരു കോടി 72 ലക്ഷം രൂപയാണ്.

അവിടെയും സ്വന്തം അക്കൗണ്ട് വിവരം മറച്ചുവെച്ച് പണം ജീവനക്കാരായ ജോഷി, അജിത്, ജെയ്‌സണ്‍, ജൈസല്‍ എന്നിവരുടെ അക്കൗണ്ടില്‍ മോന്‍സന്‍ വാങ്ങിയെന്നാണ് വിവരം. സ്വന്തം അക്കൗണ്ട് ഫ്രീസ് ആണെന്ന് തെറ്റിദ്ധരിപ്പിച്ച് മറ്റ് അക്കൗണ്ടുകളില്‍ മോന്‍സന്‍ പണം വാങ്ങിയെന്ന് പരാതിക്കാരന്‍ രാജീവ് പറഞ്ഞു.

അതേസമയം മോൻസൻ മാവുങ്കലിനെതിരായ പരാതി ഒതുക്കി തീർക്കാൻ തൃശൂർ സ്വദേശിയായ വ്യവസായി ഇടപെട്ടതായി മറ്റൊരു പരാതിക്കാരൻ രംഗത്തെത്തി. തൃശൂരിലെ വ്യവസായിയായ ജോർജാണ് ഇടപെട്ടത്. ഇയാൾ സ്വകാര്യ പണമിടപാട് സ്ഥാപനം നടത്തിയിരുന്നതായും മോൻസൻ്റെ ബിസ്നസ് പങ്കാളിയാണെന്ന് സംശയിക്കുന്നതായും ഷമീർ കൈരളി ന്യൂസിനോട് പറഞ്ഞു.

ജോർജ് പരാതിക്കാരനായ യാക്കൂബിനെ സമീപിക്കുകയും പ്രശ്നം ഒതുക്കി തീർക്കാൻ ഇടപെടുകയും ചെയ്തു. പലിശ രഹിത വായ്പ നൽകാമെന്ന് പറഞ്ഞാണ് യാക്കൂബിനെ സമീപിച്ചത്. പാർട്ണറാണെന്നു പറഞ്ഞ് മോൻസൻ ജോർജിനെ പരിചയപ്പെടുത്തി.

തൃശൂർ നടത്തറയിൽ ഒരു സ്വകാര്യ പണമിടപാടു സ്ഥാപനം നടത്തുന്നയാളാണ് ജോർജ്. ജോർജിനെക്കുറിച്ചും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. അടുത്ത ദിവസങ്ങളിൽ തന്നെ ഇയാളെ ചോദ്യം ചെയ്യുമെന്നാണ് സൂചന.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News