പ്രതികൂല സാഹചര്യത്തിലും മുന്നേറ്റം; കേരള ബാങ്ക് ലാഭത്തിൽ, നിക്ഷേപത്തിൽ വർധനവ്; വി.എൻ വാസവൻ

കേരള ബാങ്ക് സമ്പൂർണ സാമ്പത്തിക വർഷം പിന്നിടുമ്പോൾ ലാഭത്തിലാണെന്നും നിക്ഷേപത്തിൽ വർധനവുണ്ടെന്നും സഹകരണ മന്ത്രി വി.എൻ വാസവൻ. 9.27 % വർധന രേഖപ്പെടുത്തി.
അഭിമാനകരമായ മുന്നേറ്റം നടത്താൻ കേരള ബാങ്കിന് സാധിച്ചുവെന്നും പ്രതികൂല സാഹചര്യത്തിലാണ് ഈ മുന്നേറ്റമെന്നും മന്ത്രി.

ന്യൂജൻ ബാങ്കുകൾക്കൊപ്പം മത്സരിക്കാൻ കേരള ബാങ്കിന് സാധിക്കുമെന്നും സമീപ കാലത്ത് തന്നെ ഒന്നാം സ്ഥാനത്തെക്ക് ബാങ്ക് എത്തുമെന്നും അദ്ദേഹം പറഞ്ഞു.NRI നിക്ഷേപം കൂടി ഉടൻ ലക്ഷ്യം കാണും.

അതേസമയം 18200 കോടി പ്രാഥമിക സംഘങ്ങൾക്ക് വായ്പയായി നൽകി. സ്കൂൾ കുട്ടികൾക്കായി വിദ്യാഭ്യാസ നിധി നടപ്പിലാക്കും. വൺ ടൈം സെറ്റിൽമെന്റിന് മികച്ച പ്രതികരണം ലഭിക്കുന്നുവെന്നും മന്ത്രി.പ്രാഥമിക സംഘങ്ങൾക്ക് ഇത് ഒരു മാസത്തെക്ക് നീട്ടി നൽകാൻ തീരുമാനിച്ചു.കേരള ബാങ്കിന്റെ നിഷ്ക്രിയ ആസ്തി 14.40 ശതമാനമായി കുറയ്ക്കാൻ സാധിച്ചു.

കരുവന്നൂർ ആവർത്തിക്കാതിരിക്കാൻ എല്ലാ നടപടികളും സ്വീകരിച്ചു. നിയമഭേദഗതി കൂടി വരുന്നതോടെ സഹകരണ ബാങ്കുകളിലെ ക്രമവിരുദ്ധ പ്രവർത്തനം പൂർണമായി തടയാനാകുമെന്നും മന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News