‘ഇന്ത്യൻ റെയിൽവേ വിൽക്കരുത്’; റെയിൽവേ സ്റ്റേഷനുകൾക്ക് മുന്നിൽ ഡി വൈ എഫ് ഐ യുവജന ധർണ

ഇന്ത്യൻ റെയിൽവേ വിൽക്കരുത് എന്ന മുദ്രാവാക്യമുയർത്തി റെയിൽവേ സ്റ്റേഷനുകൾക്ക് മുന്നിൽ ഡി വൈ എഫ് ഐ യുവജന ധർണ സംഘടിപ്പിച്ചു. റെയിൽവേ സ്വകാര്യവൽക്കരിക്കാനൊരുങ്ങുന്ന കേന്ദ്ര സർക്കാരിന്‍റെ നടപടിക്കെതിരെയാണ് പ്രതിഷേധം. തിരുവനന്തപുരം റയിൽവേ ഡിവിഷണൽ ഓഫീസിന് മുന്നിൽ നടന്ന പരിപാടി സംസ്ഥാന സെക്രട്ടറി എ എ റഹീം ഉദ്ഘാടനം ചെയ്തു.

പ്രതിദിനം 2.3 കോടി യാത്രക്കാരാണ് ഇന്ത്യൻ റെയിൽവെയെ ആശ്രയിക്കുന്നത്. അതിൽ 75 ശതമാനവും സാധാരണക്കാരാണ്. ഇന്ത്യൻ റെയിൽവെ സ്വകാര്യവൽക്കരിക്കുന്നതിലൂടെ ലക്ഷക്കണക്കിന് തൊഴിലവസരങ്ങളാണ് നഷ്ടമാവുക. കേന്ദ്രസർക്കാരിന്‍റെ ഈ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഡി വൈ എഫ് ഐ സംഘടിപ്പിക്കുന്നത്. ജില്ലാ കേന്ദ്രങ്ങളിലാണ് ഡി വൈ എഫ് ഐ യുവജന ധർണ സംഘടിപ്പിച്ചത്.

ഇന്ത്യൻ റെയിൽവേ സ്വകാര്യവൽക്കരിക്കുന്നതിലൂടെ ലക്ഷക്കണക്കിന് തൊഴിലവസരങ്ങളാണ് നഷ്ടപ്പെടമാവുക. യാത്ര ചെലവേറിയതാവുകയും ചെയ്യും. ഇന്ധനവില എണ്ണക്കമ്പനികൾ നിശ്ചയിക്കുന്നതുപോലെ യാത്രാനിരക്കും സ്വകാര്യകമ്പനികൾ നിശ്ചയിക്കുന്ന കാലം വിദൂരമല്ല. ക്യാൻസർ രോഗികൾക്കും വയോജനങ്ങൾക്കും നൽകിവരുന്ന ഇളവും ഇതോടൊപ്പം ഇല്ലാതെയാകും.

എറണാകുളം സൗത്ത് റെയിൽവെ സ്റ്റേഷനിൽ നടക്കുന്ന സമരം ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എസ്.സതീഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ട്രഷറർ എസ്.കെ.സജീഷ് കോഴിക്കോടും കേന്ദ്രകമ്മിറ്റി അംഗങ്ങളായ വി.കെ.സനോജ് കണ്ണൂരിലും കെ.യു.ജനീഷ്‌കുമാർ പത്തനംതിട്ട തിരുവല്ലയിലും എം.വിജിൻ കാസർഗോഡും സമരത്തിൽ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News