തലസ്ഥാനത്ത് മാ​ര​ക മ​യ​ക്കു​മ​രു​ന്നു​ക​ളുമായി നാ​ലം​ഗ​സം​ഘം പിടിയില്‍

തിരുവനന്തപുരത്ത് മാ​ര​ക മ​യ​ക്കു​മ​രു​ന്നു​ക​ളുമായി നാ​ലം​ഗ​സം​ഘം പിടിയില്‍.  മാ​ര​ക മ​യ​ക്കു​മ​രു​ന്നു​ക​ളാ​യ എം.​ഡി.​എം.​എ​യും എ​ല്‍.​എ​സ്.​ഡി​യും ക​ഞ്ചാ​വും വി​ല്‍​പ​ന ന​ട​ത്തി​വ​ന്ന സം​ഘത്തെയാണ് പൊ​ലീ​സ് അറസ്റ്റുചെയ്തത്.

തുമ്പ ആ​റാ​ട്ടു​വ​ഴി പീ​റ്റ​ര്‍ ഹൗ​സി​ല്‍ ഡൊ​മ​നി​ക് പീ​റ്റ​ര്‍ (26), കാ​ഞ്ഞി​രം​പാ​റ മ​ഞ്ചാ​ടി​മൂ​ട് പു​തു​വ​ല്‍​ക്കാ​ട് വീ​ട്ടി​ല്‍കി​ര​ണ്‍ (28), ക​ഠി​നം​കു​ളം പു​തു​ക്കു​റി​ച്ചി തൈ​വി​ളാ​കം വീ​ട്ടി​ല്‍ പ്ര​വീ​ണ്‍ ലോ​റ​ന്‍​സ് (25), ക​ഠി​നം​കു​ളം ആ​ര്യ ഭ​വ​നി​ല്‍ ക​ണ്ണ​ന്‍ എ​ന്ന് വി​ളി​ക്കു​ന്ന വി​പി​ന്‍ (26)എ​ന്നി​വ​രെ​യാ​ണ് സി​റ്റി നാ​ര്‍​കോ​ട്ടി​ക് സെ​ല്‍ ടീ​മിന്‍റെ സ​ഹാ​യ​ത്തോ​ടെ ക​ഴ​ക്കൂ​ട്ടം പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

മ​യ​ക്കു​മ​രു​ന്ന് വി​ല്‍​പ​ന സം​ഘ​ങ്ങ​ളെ പി​ടി​കൂ​ടാ​ന്‍ സി​റ്റി പൊ​ലീ​സ് ന​ട​ത്തി വ​രു​ന്ന സ്പെ​ഷ​ല്‍ ഡ്രൈ​വിന്‍റെ ഭാ​ഗ​മാ​യു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ള്‍ പി​ടി​യി​ലാ​യ​ത്.

വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്ക് മ​യ​ക്കു​മ​രു​ന്നു​ക​ള്‍ വി​ല്‍​പ​ന ന​ട​ത്തി​വ​ന്ന സം​ഘ​ത്തെ​ക്കു​റി​ച്ച്‌ നാ​ര്‍​കോ​ട്ടി​ക് സെ​ല്‍ എ.​സി.​പി ഷീ​ന്‍ ത​റ​യ​ലി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ര്‍​ന്ന് ദി​വ​സ​ങ്ങ​ളാ​യി സം​ഘം പൊ​ലീ​സിന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News