പറഞ്ഞത് കള്ളം, പരാതിക്കാര്‍ക്ക് 10 കോടിയല്ല, 4 കോടി മാത്രമാണ് കൊടുക്കാനുള്ളത്; ചോദ്യം ചെയ്യലില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മോന്‍സന്‍

പരാതിക്കാര്‍ക്ക് 10 കോടി രൂപ കൊടുക്കാനുണ്ടെന്നത് കള്ളമാണെന്നും അഞ്ച് പരാതിക്കാര്‍ക്കുമായി നല്‍കാനുള്ളത് 4 കോടി മാത്രമാണെന്നും പുരാവസ്തു ഇടപാടിന്റെ പേരില്‍ നിക്ഷേപം സ്വീകരിച്ച് തട്ടിപ്പ് നടത്തി അറസ്റ്റിലായ മോന്‍സന്‍ മാവുങ്കല്‍ പറഞ്ഞു. മോന്‍സനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

4 കോടി വാങ്ങിയതിന് കരാറുണ്ട്. ഇതില്‍ 75 ലക്ഷം രൂപ സഹായി ഷിബുവിന്റെ അക്കൗണ്ട് വഴിയാണ് വാങ്ങിയത്. ബാക്കി പണമായി നേരിട്ട് വാങ്ങിയെന്നും മോന്‍സന്‍ പറഞ്ഞു. അതേസമയം മോന്‍സന്റെ പേരിലുള്ള അക്കൗണ്ടുകളില്‍ ബാക്കിയുള്ളത് ഒന്നര ലക്ഷം രൂപ മാത്രമാണ്.

ഈ അക്കൗണ്ടുകളിലെ വിശദാംശങ്ങള്‍ തേടി ക്രൈംബ്രാഞ്ച് ബാങ്കുകള്‍ക്ക് കത്തയച്ചു. അതേസമയം സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി മോന്‍സന്‍ മാവുങ്കലല്‍ സ്വന്തം ബാങ്ക് അക്കൗണ്ട് ഉപയോഗിക്കാതെ തട്ടിപ്പിന് ജീവനക്കാരുടെ അക്കൗണ്ട് മോന്‍സന്‍ മറയാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍.

വയനാട്ടില്‍ 500 ഏക്കര്‍ പാട്ടത്തിന് നല്‍കാമെന്ന് ധരിപ്പിച്ച് പാലാ സ്വദേശി രാജീവനില്‍ നിന്ന് മോന്‍സന്‍ തട്ടിയത് ഒരു കോടി 72 ലക്ഷം രൂപയാണ്. അവിടെയും സ്വന്തം അക്കൗണ്ട് വിവരം മറച്ചുവെച്ച് പണം ജീവനക്കാരായ ജോഷി, അജിത്, ജെയ്‌സണ്‍, ജൈസല്‍ എന്നിവരുടെ അക്കൗണ്ടില്‍ മോന്‍സന്‍ വാങ്ങിയെന്നാണ് വിവരം.

സ്വന്തം അക്കൗണ്ട് ഫ്രീസ് ആണെന്ന് തെറ്റിദ്ധരിപ്പിച്ച് മറ്റ് അക്കൗണ്ടുകളില്‍ മോന്‍സന്‍ പണം വാങ്ങിയെന്ന് പരാതിക്കാരന്‍ രാജീവ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News