കുപ്പിയില്‍ കരുതിയ പെട്രോള്‍ ഒ‍ഴിച്ചു, യുവതി ഓടിയപ്പോള്‍ പുറകെ ഓടി തീകൊളുത്തി; ഭർത്താവിന്‍റെ സഹോദരന്‍ അറസ്റ്റില്‍

യുവതിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തി കൊല്ലാൻ ശ്രമം. പോത്തൻകോട് പണി മൂല തെറ്റിച്ചിറ സ്വദേശി വൃന്ദ (28) യെയാണ് ഭർത്താവിന്റെ അനിയൻ സുബിൻ ലാൽ പെട്രോൾ ഒഴിച്ച് തീകൊളുത്തിയത്.

12 മണിയോടു കൂടി കാവുവിളയിലെ തയ്യൽ കടയിൽ തയ്യൽ ജോലി ചെയ്യുന്നതിനിടയിലാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഭർത്താവുമായി പിണങ്ങി കഴിയുകയാണ് വൃന്ദ. 12 മണിയോടു കൂടി കാറിലെത്തിയ സുബിൻ ലാൽ കുപ്പിയിലും പ്ലാസ്റ്റിക് ബാഗിലും സൂക്ഷിച്ചിരുന്ന പെട്രോൾ യുവതിയുടെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. തുടർന്ന് ഓടിയ യുവതിയുടെ പിന്നാലെ ഓടി തീ കൊളുത്തുകയായിരുന്നു. പ്രതിയെ പോത്തൻകോട് പൊലീസ് കസ്റ്റഡിയിൽ എടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News