ഹൃദയത്തെ സൂക്ഷിക്കാന്‍… ഇന്ന് ലോക ഹൃദയ ദിനം

സ്‌നേഹത്തിന്റെ പ്രതീകമാണ് ഹൃദയം. താളാത്മകമായ ഹൃദയത്തിന്റെ ചലനത്തിനു ഒരു സംഗീതമുണ്ട്. എന്നാല്‍ ഈ സംഗീതത്തിനു താളപ്പിഴകള്‍ ഉണ്ടാകുന്നതെപ്പോഴാണെന്നു പ്രവചിക്കാനാകില്ല. ഹൃദയം കൊണ്ട് സ്നേഹിക്കുന്നതിനൊപ്പം ഹൃദയത്തെ സ്നേഹിക്കാന്‍ കൂടി മറക്കരുത്.

ഹൃദയത്തിന്റെ ആരോഗ്യ സംരക്ഷണത്തില്‍ ഒരു പ്രായം കഴിഞ്ഞ് മതി കരുതലെന്ന അലസ മനോഭാവം തുടക്കത്തില്‍ തന്നെ ഒഴിവാക്കണം. വ്യായാമത്തിലും ഭക്ഷണക്രമീകരണത്തിലും നല്ല പ്രായത്തില്‍ തന്നെ കരുതല്‍ ആരംഭിക്കണം.

ഹൃദയത്തെപ്പറ്റി നമ്മെ ഓര്‍മ്മിപ്പിക്കാനായി വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷനും യുനെസ്‌കോയും ലോകാരോഗ്യ സംഘടനയുംസംയുക്തമായാണ്എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 29 ലോകഹൃദയാരോഗ്യദിനമായി ആചരിക്കുന്നത്.

വ്യായാമത്തിലും ഭക്ഷണക്രമീകരണത്തിലും നല്ല പ്രായത്തില്‍ തന്നെ കരുതല്‍ ആരംഭിക്കണം. ഹൃദയസംബന്ധമായ അസുഖങ്ങള്‍ ദിനംപ്രതി വര്‍ധിച്ചുവരുന്ന കാലമാണിത്.

വര്‍ഷത്തില്‍ 17.5 ദശലക്ഷം പേരെങ്കിലും ഹൃദയസംബന്ധമായ അസുഖത്താല്‍ മരണപ്പെടുന്നു, കൗമാരക്കാര്‍ പോലും ഹാര്‍ട്ട് അറ്റാക്ക് വന്നു മരിച്ചെന്നു സ്ഥിരമായി നാം കേള്‍ക്കുന്നു. ഒന്ന് ശ്രദ്ധിച്ചാല്‍ ഒഴിവാക്കാവുന്ന ആപത്താണിത്.

ആരോഗ്യകരമായ ജീവിതശൈലിയും ശരിയായ ഭക്ഷണശീലവും പിന്തുടര്‍ന്നാല്‍ ഹൃദയാരോഗ്യം സംരക്ഷിക്കാനാകും. 2000ലാണ് വേള്‍ഡ് ഹാര്‍ട്ട് ഡേ ആചരിക്കാന്‍ തുടങ്ങിയത്. ‘ഹൃദയപൂര്‍വം ഏവരെയും ഒന്നിപ്പിക്കുക’എന്നാണ് 2021 – ലെ ഹൃദയദിന സന്ദേശം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News