മോൻസൻ വിഷയത്തിൽ മലക്കം മറിഞ്ഞ് കെ സുധാകരൻ; ഏത് ഇന്ദ്രൻ പറഞ്ഞാലും തനിക്ക് ജാഗ്രതക്കുറവുണ്ടായിട്ടില്ല

മോൻസൻ വിഷയത്തിൽ മലക്കം മറിഞ്ഞ് കെ.സുധാകരൻ. പരാതിക്കാരെ അറിയില്ലെന്ന മുൻ നിലപാട് തിരുത്തിയ സുധാകരൻ പരാതിക്കാരനായ അനൂപിനെ മോൻസൻ്റെ വീട്ടിൽ വെച്ച് കണ്ടിട്ടുണ്ടെന്ന് സമ്മതിച്ചു. കൈരളി ന്യൂസ് ഉൾപ്പെടെ ശക്തമായ തെളിവുകൾ പുറത്ത് കൊണ്ട് വന്ന സാഹചര്യത്തിലാണ് സുധാകരൻ നിലപാട് മാറ്റിയത്. ഏത് ഇന്ദ്രൻ പറഞ്ഞാലും തനിക്ക് ജാഗ്രതക്കുറവുണ്ടായിട്ടില്ലെന്ന് ബെന്നിബഹനാനെ വിമർശിച്ച് സുധാകരൻ പറഞ്ഞു.

മോൻസനും കെ. സുധാകരനും തമ്മിലുള്ള ബന്ധം തെളിയിക്കുന്ന ശക്തമായ തെളിവുകൾ കൈരളിന്യൂസ് ഉൾപ്പെടെ പുറത്ത് കൊണ്ട് വന്ന സാഹചര്യത്തിലായിരുന്നു കെ.സുധാകരൻ്റെ നിലപാട് മാറ്റം . നേരത്തെ മോൻസനെതിരെ പരാതി കൊടുത്തവരെ തനിക്കറിയില്ലെന്ന് പറഞ്ഞ സുധാകരൻ പക്ഷെ ഇന്ന് തിരുത്തി പറയുകയാണ് ഉണ്ടായത്. പരാതിക്കാരനായ അനൂപിനെ മോൻസൻ്റെ വീട്ടിൽ വെച്ച് കണ്ടിട്ടുണ്ടെന്നും സംസാരിച്ചിട്ടുണ്ടെന്നും സുധാകരൻ സമ്മതിച്ചു.

അതേസമയം, പ്രേമം കൊണ്ടല്ല കാശ് കിട്ടുന്നത് കൊണ്ടാണ് സുധാകരൻ തന്റെ കൂടെ നിൽക്കുന്നതെന്ന മോൻസന്റെ പ്രസ്താവനയെക്കുറിച്ചും ചോദ്യമുയർന്നു. മോൻസൻ പെരും കള്ളനെന്നായിരുന്നു മറുപടി.
കെപിസിസി പ്രസിഡൻ്റിന് ജാഗ്രതക്കുറവുണ്ടായെന്ന് വിമർശിച്ച ബെന്നിബഹനാനെയും സുധാകരൻ കണക്കിന് ശകാരിച്ചു. ഏത് ഇന്ദ്രൻ പറഞ്ഞാലും തനിക്ക് ജാഗ്രതക്കുറവ് ഉണ്ടായിട്ടില്ല. തനിക്കെതിരെ ഉയർത്തിയ വിമർശനത്തെകുറിച്ച് ബെന്നി ബഹനാൻ ആത്മപരിരോധന നടത്തണമെന്നും സുധാകരൻ മുന്നറിയിപ്പ് നൽകി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News