വിവാദ പാഠഭാഗങ്ങൾ ഒഴിവാക്കി; കണ്ണൂർ സർവകലാശാല പൊളിറ്റിക്സ് സിലബസ് പരിഷ്കരിച്ചു

വിവാദ പാഠഭാഗങ്ങൾ ഒഴിവാക്കി കണ്ണൂർ സർവകലാശാല പൊളിറ്റിക്സ് സിലബസ് പരിഷ്കരിച്ചു. ദീൻ ദയാൽ ഉപാദ്യായ, ബൽരാജ് മദോക് എന്നിവരുടെ പുസ്തകങ്ങൾ ഒഴിവാക്കി. വിദഗ്ധ സമിതി സമിതി റിപ്പോർട്ട് പരിഗണിച്ച് ബോർഡ് ഓഫ് സ്റ്റഡീസ് തയ്യാറാക്കിയ പരിഷ്കരിച്ച സിലബസിന് അക്കാദമിക് കൗൺസിൽ അംഗീകാരം നൽകി.

അതേസമയം, വിമർശനാത്മക പഠനത്തിനായി വി ഡി സവർക്കറെയും എം എസ് ഗോൾവാൾക്കറെയും ഉൾപ്പെടുത്താമെന്നത് അടക്കമുള്ള വിദഗ്ദ സമിതി നിർദ്ദേശങ്ങളും അക്കാദമിക് കൗൺസിൽ അംഗീകരിച്ചു.

തലശ്ശേരി ബ്രണ്ണൻ കോളേജിലെ എംഎ ഗവേർണൻസ് ആൻ്റ് പൊളിറ്റിക്സ് കോഴ്സിൻ്റെ വിവാദമായ സിലബസാണ് പരിഷ്കരിച്ചത്. ഡോ. ജെ പ്രഭാഷ് പ്രൊഫ, കെ എസ് പവിത്രൻ എന്നിവർ ഉൾപ്പെട്ട വിദഗ്ദ സമിതി സിലബസിൽ മാറ്റങ്ങൾ നിർദ്ദേശിച്ചിരുന്നു.

ഇത് പരിഗണിച്ച് ബോർഡ് ഓഫ് സ്റ്റഡീസ് തയ്യാറാക്കിയ പുതുക്കിയ സിലബസ് അക്കാദമിക് കൗൺസിൽ ചർച്ച ചെയ്ത് അംഗീകരിച്ചു. രാഷ്ട്ര ഓർ നേഷൻ ഇൻ ഇന്ത്യൻ പൊളിറ്റിക്കൽ തോട്ട് എന്ന പേര് നേഷൻ ആൻഡ് നാഷനലിസം ഇൻ ഇന്ത്യൻ പൊളിറ്റിക്കൽ തോട്ട്- എ ക്രിറ്റിക്ക് എന്നാക്കി മാറ്റി.

ദീൻ ദയാൽ ഉപാധ്യായ, ബൽരാജ് മദോക് എന്നിവരെ സിലബസിൽ നിന്നും ഒഴിവാക്കി.ഹിന്ദു ദേശീയത എന്ന ഭാഗത്തിൽ വി ഡി സവർക്കറെയും എം എസ് ഗോൾവാൾക്കറെയും വിമർശനാത്മക പഠനത്തിനായി ഉൾപ്പെടുത്താം എന്ന വിദഗ്ദ സമിതി നിർദേശവും ആംഗീകരിച്ചു.

ഇസ്ലാമിക്ക്, ദ്രവീഡിയൻ, സോഷിലിസ്റ്റ് കാഴ്ച്ചപ്പാടുകൾ കൂടി സിലബസിൽ കൂട്ടിച്ചേർത്തു. മൗലാന ആസാദ്, മുഹമ്മദലി ജിന്ന, പെരിയാർ, റാം മനോഹർ ലോഹ്യ, ഇ എം എസ് എന്നിവരെ കുറിച്ചുള്ള പാഠഭാഗങ്ങൾ ഉൾപ്പെടുത്തി.മഹാത്മാ ഗാന്ധി, നെഹറു, അംബേദ്കർ എന്നിവരുടെ കൂടുതൽ രചനകൾ വിദ്യാർത്ഥികൾ വായിച്ചിരിക്കേണ്ട പുസ്തകങ്ങളുടെ പട്ടികയിൽ കൂടിച്ചേർത്തു. അക്കാദമിക് കൗൺസിൽ ഐക്യകണ്ഠേനയാണ് സിലബസ് പരിഷ്കരണത്തിന് അംഗീകാരം നൽകിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News