കല്ലുമ്മക്കായ ഇങ്ങനെയൊന്ന് വെച്ചുനോക്കൂ..കിടുക്കും..

കല്ലുമ്മക്കായ ഏതൊക്കെ തരത്തില്‍ വച്ചാലും രുചിയുടെ ഉസ്താദാണ്. കല്ലുമ്മക്കായ വച്ചുള്ള വിഭവങ്ങള്‍ ഏറെ ഇഷ്ടപ്പെടുന്നവര്‍ക്കായി ഇതാ കല്ലുമ്മക്കായ മുളകിട്ടത്.

ആവശ്യമായ ചേരുവകള്‍

കല്ലുമ്മക്കായ്-400g
ചെറിയുള്ളി- ഒരു കൈ നിറയെ
തക്കാളി- 3 (മീഡിയം)
വെളുത്തുള്ളി- 4 -5 അല്ലി
ഇഞ്ചി- ഒരു ചെറിയ കഷ്ണം
മഞ്ഞൾ പൊടി- 1 /2 tsp
കാശ്മീരി മുളക് പൊടി- 11 /2 tbsp
വറ്റൽ മുളക്- 4 -5
പച്ചമുളക്- 1 -2
കറിവേപ്പില
വെളിച്ചെണ്ണ
കടുക്
ഉലുവ

തയ്യാറാക്കുന്ന വിധം

ചട്ടിയിൽ എണ്ണയൊഴിച്ചു കടുക്, ഉലുവ പൊട്ടിച്ച ശേഷം ചെറിയുള്ളി ചെറുതായരിഞ്ഞതും, നീളത്തിൽ കീറിയ പച്ചമുളകും ചേർത്തു വഴറ്റി
അതിലേക്ക് തക്കാളി ചെറുതായരിഞ്ഞു ചേർത്ത് വഴറ്റുക…

തക്കാളി നന്നായി വെന്താൽ സ്പൂൺ കൊണ്ട് അടിച്ചു ചേര്‍ത്തിളക്കി
എല്ലാ പൊടികളും, വെള്ളം ചേർത്ത് അരച്ചെടുത്ത വറ്റൽ മുളകും, ആവശ്യത്തിന് ഉപ്പും ചേർത്തിളക്കി വൃത്തിയാക്കി വെച്ച കല്ലുമ്മക്കായ് ചേർത്ത് കൊടുക്കാം.

ഇഞ്ചി വെളുത്തുള്ളി ഒന്ന് ചതച്ചെടുത്തതും ചേർത്ത് വറ്റിക്കുക. അവസാനം കറിവേപ്പിലയും ചേർത്ത് ഇത്തിരി നേരം അടച്ചു വെച്ചിട്ട് വിളമ്പാം..
മുളക് പൊടി എരിവനുസരിച്ച് കൂട്ടിയും കുറച്ചും ചേർക്കാം..

ചോറിനോ, ചപ്പാത്തിക്കോ പൊറോട്ടക്കോ എന്തിന്റെ കൂടേം നന്നായി പോകും… ബാക്കി ഉള്ളത് ഒന്നൂടി തിളപ്പിച്ച് വെച്ചാൽ പിറ്റേന്ന് രാവിലെ നീർ ദോശയുടെ കൂടെ ബ്രേക്ഫാസ്റ്റിനു കിടുക്കും…

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here