കൊവിഡ് മരണം; വിശദമായ മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ്

കൊവിഡ് മരണത്തിന്റെ വിശദമായ മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്ജ്.പുതുക്കുമ്പോൾ മരണ പട്ടിക വിപുലമാകും. കൃത്യമായി എല്ലാ വിവരവും ഉൾപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, കോളേജുകൾ തുറക്കുന്നതിന്റെ ഭാഗമായി വാക്‌സിനേഷൻ കൃത്യമായി നടപ്പാക്കുന്നുണ്ടെന്നും
വിദ്യാർത്ഥികൾക്ക് വാക്‌സിനേഷൻ നല്കുന്നത് പൂർത്തിയായെന്നും വാക്‌സിനേഷൻ എവിടെങ്കിലും ലഭിക്കാത്തതുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

നവംബർ ഒന്നിനാണ് കേരളത്തിൽ സ്കൂളുകൾ തുറക്കുന്നത്. ഇതുമായി ബന്ധപ്പെട്ട മാര്‍ഗരേഖയില്‍ ഏകദേശ ധാരണയായെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here