‘കോൺഗ്രസിന് ഇപ്പോൾ അധ്യക്ഷൻ ഇല്ല’; നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കപിൽ സിബൽ

കോൺഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ. പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളിൽ നേതാക്കളൊക്കെ പാർട്ടി വിടുന്നു, പാർട്ടി ഈ നിലയിൽ എത്തിയത്തിൽ ദുഃഖമുണ്ടെന്നും പാർട്ടി നേതൃത്വം ഇക്കാര്യത്തിൽ ആത്മപരിശോധന നടത്തണമെന്നും കപിൽ സിബൽ പറഞ്ഞു.

അതേസമയം, ഞങ്ങൾ പറയുന്നത് ഒന്ന് കേൾക്കാൻ നേതൃത്വം തയ്യാറാകണം,കോൺഗ്രസിൽ ഇപ്പോൾ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ഇല്ല. ആരാണ് തീരുമാനങ്ങൾ എടുക്കുന്നതെന്ന് ഞങ്ങൾക്ക് അറിയില്ല,” ആദ്യം തെരഞ്ഞെടുത്ത ഒരു അധ്യക്ഷനെ പാർട്ടിക്ക് വേണമെന്നും രാജ്യം വെല്ലുവിളി നേരിടുമ്പോഴാണ് പാർട്ടിയിൽ ഈ സ്ഥിതി നില നിൽക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News