പഞ്ചാബ് കോൺഗ്രസിൽ പ്രതിസന്ധി രൂക്ഷം; സിദ്ദുവിനെതിരെ രൂക്ഷ വിമർശനവുമായി സംസ്ഥാന നേതാക്കൾ

പഞ്ചാബ് കോൺഗ്രസിൽ പ്രതിസന്ധിരൂക്ഷം. പിസിസി അധ്യക്ഷസ്ഥാനം രാജിവച്ച നവ്ജ്യോത് സിങ് സിദ്ദുവിനെതിരെ രൂക്ഷ വിമർശനവുമായി സംസ്ഥാന നേതാക്കൾ രംഗത്തെത്തി. രാജിവച്ച സിദ്ദുവിന് പകരം പുതിയ നേതാവിനെക്കുറിച്ചുള്ള ആലോചന നടക്കുന്നു എന്നാണ് ഹൈക്കമാൻഡ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

നേതൃത്വത്തോട് ഇടഞ്ഞ് രാജിവച്ച നവ്ജ്യോത് സിങ് സിദ്ദുവിനെ അനുനയിപ്പിക്കാൻ ആദ്യഘട്ടത്തിൽ കോൺ​ഗ്രസ് ശ്രമിച്ചിരുന്നുവെങ്കിലും ഇനി അത് വേണ്ടെന്ന നിലപാടിലാണ് നേതൃത്വം. അതേ സമയം, അനുനയ ചർച്ചയ്ക്കായി പഞ്ചാബ് കോൺഗ്രസിലെ ആക്ടിങ് പ്രസിഡന്റ് സിദ്ദുവുമായി കൂടികഴ്ച നടത്തിയിരുന്നു.

നിലവിൽ രാജിയിൽ തന്നെ ഉറച്ച് നിൽക്കുന്നതായി നവ്ജ്യോത് സിങ് സിദ്ദു അറിയിച്ചിരുന്നു. പഞ്ചാബിന് വേണ്ടിയാണ് തീരുമാനമെന്നും സത്യത്തിനായി പോരാടുമെന്നും സിദ്ദു പറഞ്ഞിരുന്നു. എന്നാൽ സിദ്ദുവിന്റെ നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി നിരവധി നേതാക്കൾ രംഗത്തെത്തി. സിദ്ദു രാഷ്ട്രീയ സ്ഥിരരത പാലിക്കാത്ത ആളാണെന്നും പഞ്ചാബിലെ കോൺഗ്രസിന്റെ നിലവിലെ സ്ഥിതി അതിദാരുണമാണെന്നും കോൺഗ്രസ്സ് നേതാവ് മനീഷ് തിവരി എംപി വ്യക്തമാക്കി

അതേസമയം, മുഖ്യമന്ത്രി സ്ഥാനം രാജി വെച്ച അമരീന്ദർ സിംഗ് ദില്ലിയിൽ ബിജെപി നേതൃത്വവുമായി ചർച്ച നടത്തും. അമരീന്ദർ സിംഗ് ബിജെപിയിൽ ചേരുമെന്നും അഭ്യൂഹങ്ങളുണ്ട്. തിരഞ്ഞെടുപ്പ് നയിക്കാൻ നേതാക്കൾ ഇല്ലാതിരുന്ന ബിജെപിക്ക് അമരീന്ദർ സിംഗിന്റെ രാഷ്ട്രീയ പ്രവേശനം ഗുണം ചെയ്യും. അതേ സമയം പഞ്ചാബിൽ ആം ആദ്മി പാർട്ടിയും ശക്തമായ ഇടപെടലുകൾ നടത്തുന്നുണ്ട്.

അരവിന്ദ് കെജ്‌രിവാൾ പഞ്ചാബ് സന്ദർശിക്കുകയും നേതാക്കളുമായി സംവദിക്കുകയും ചെയ്തിരുന്നു. ബിജെപിയും ആംആദ്മി പാർട്ടിയും ശക്തമാകുന്നതോടെ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണം നഷ്ടപ്പെടുമോ എന്ന ആശങ്കയിലാണ് കോൺഗ്രസ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News