കൃഷിയിടത്തിലെ കിണറ്റിൽ വീണ കാട്ടുപന്നികളെ വനംവകുപ്പ് ഉദ്യോഗസ്ഥർ വെടിവച്ച് കൊന്നു

കൃഷിയിടത്തിലെ കിണറ്റിൽ വീണ കാട്ടുപന്നികളെ വനം വകുപ്പ് ഉദ്യോഗസ്ഥർ വെടി വെച്ച് കൊന്നു. കോഴിക്കോട് കൂടരഞ്ഞിയിലാണ് കൃഷിയിടത്തിലെ കിണറ്റിൽ 6 കാട്ടുപന്നികൾ വീണത്. വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തി കാടുപന്നികളെ വെടിവച്ച് കൊന്നശേഷം കൃഷിയിടത്തിൽ തന്നെ സംസ്കരിച്ചു. കാട്ടുപന്നി ശല്യം രൂക്ഷമായ താഴെ കൂടരഞ്ഞിയിലെ കൃഷിയിടത്തിലെ കിണറിലാണ് 6 കാട്ടുപന്നികൾ വീണത്.

കപ്യാങ്കൽ മുതുവമ്പായി ടോമിയുടെ കൃഷിയിടത്തിലെ കിണറിലാണ് പന്നികൾ വീണത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ വനം വകുപ്പ്ഉദ്യോഗസ്ഥർ പന്നികളെ വെടിവച്ച് കൊന്ന ശേഷം കൃഷിയിടത്തിൽ തന്നെ സംസ്കരിച്ചു.

ഈ പ്രദേശങ്ങളിൽ കാട്ടുപന്നി ശല്യം രൂക്ഷമാണന്നും പന്നി ശല്യം മൂലം കർഷകർ വലിയ ദുരിതത്തിലാണെന്നും കർഷകർ പറഞ്ഞു. നേരത്തെ രാത്രി സമയത്തായിരുന്നു പന്നി ശല്യമെങ്കിൽ ഇപ്പോൾ പകൽ സമയത്ത് തന്നെ പന്നികൾ കൂട്ടമായി എത്താൻ തുടങ്ങിയതോടെ പ്രദേശവാസികളും കർഷകരും വലിയ ആശങ്കയിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News