34-ാം വയസില്‍ ആന്‍ജിയോപ്ലാസ്റ്റി, 36 ല്‍ കാര്‍ഡിയാക് അറസ്റ്റ്; ജയിച്ചില്ലെങ്കിലും ജയിക്കാന്‍ വേണ്ടി കളിക്കുന്നതല്ലേ രസം ബ്രോസ് എന്ന് ഹരീഷ് ശിവരാമകൃഷ്ണന്‍

ലോക ഹൃദയ ദിനമായ ഇന്ന് തന്റെ ജീവിതത്തിലെ അനുഭവം തുറന്നു പറയുകയാണ് ഗായകനായ ഹരീഷ് ശിവരാമകൃഷ്ണന്‍. താന്‍ ഹൃദ്രോഗത്തെ അതിജീവിച്ച കഥ ഫെയ്‌സ്ബുക്കിലൂടെ ആരാധകരുമായി പങ്കുവെയ്ക്കുകയാണ് അദ്ദേഹം.

34-ാം വയസ്സില്‍ വേദിയില്‍ കുഴഞ്ഞു വീണ ഞാന്‍ ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ സഹായത്താല്‍ ആന്‍ജിയോപ്ലാസ്റ്റി മുഖാന്തരം ആരോഗ്യവാനായി ജീവിതത്തിലേക്ക് തിരിച്ചു വന്നുവെന്നും അദ്ദേഹംഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പറയുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

ഇന്നാണ് World Heart Day.

ഹൃദ്രോഗം മറ്റേത് അസുഖം പോലെ തന്നെയാണ് – ജനിതകമായ കാരണങ്ങൾ കൊണ്ടോ, ജീവിത രീതിലെ അച്ചടക്കമില്ലായ്മ കൊണ്ടോ, അമിതമായ പുകവലി കൊണ്ടോ പല കാരണങ്ങളാൽ വന്നു ചേരാവുന്ന ഒന്ന്.

നല്ല വ്യായാമം, നല്ല ജീവിത ശൈലി, സമയാ സമയങ്ങളിൽ ഉള്ള വിദഗ്ധ പരിശോധന ഇവയെല്ലാം ആണ് ഹൃദ്രോഗം തടയാൻ സഹായകമാവുന്ന ചില ഘടകങ്ങൾ.

മുൻപും ഞാൻ ഇത് പറഞ്ഞിട്ടുണ്ട്, വീണ്ടും പറയുന്നു – ഭയം അല്ല ആത്മവിശ്വാസം ആണ് ഹൃദ്രോഗത്തെ അതിജീവിക്കാൻ വേണ്ടത് എന്നാണ് ഞാൻ എന്റെ ജീവിത അനുഭവങ്ങളിൽ നിന്നു പഠിച്ചത്. 34 ആം വയസ്സിൽ വേദിയിൽ കുഴഞ്ഞു വീണ ഞാൻ ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ സഹായത്താൽ angioplasty മുഖാന്തരം ആരോഗ്യവാൻ ആയി ജീവിതത്തിലേക്ക് തിരിച്ചു വന്നു. വീണ്ടും 36 ആം വയസ്സിൽ sudden cardiac arrest ഇനെ അതിജീവിച്ചു, നെഞ്ചിൽ pacemaker ഉം ഘടിപ്പിച്ചു ദാ മുന്നോട്ട് തന്നെ.

ഈ 7 വർഷങ്ങളിൽ ഞാൻ 13 രാജ്യങ്ങൾ സന്ദർശിച്ചു. 200 ഇൽ ഏറെ വേദികളിൽ പാടി. കുറെ ഫോട്ടോസ് എടുത്ത് പോസ്റ്റ്‌ ചെയ്തു. സന്തോഷത്തോടെ മുമ്പോട്ടേക്ക് തന്നെ എന്ന ഉറച്ച തീരുമാനം എടുത്തു. ഹൃദ്രോഗം പലപ്പോഴും ഒന്നിന്റെയും അവസാനം അല്ല, അതിജീവിച്ചു മുമ്പോട്ട് പോവുക സാധ്യം ആണ് എന്നതാണ് എന്റെ അനുഭവം.

നമുക്ക് അടിച്ചു പൊളിച്ചു പാട്ടൊക്കെ പാടി കുറെ പട്ടി ഷോ ഒക്കെ കാണിച്ചു ഇങ്ങനെ അങ്ങട് പൂവാ… ല്ലെ? ഞാൻ മുമ്പോട്ട് തന്നെ – നിൽക്കാൻ ഉദ്ദേശിച്ചിട്ടില്ല. ഇനീപ്പോ ജയിച്ചില്ലെങ്കിലും ജയിക്കാൻ വേണ്ടി കളിക്കുന്നതല്ലേ രസം ബ്രോസ്?

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News