ലൂസിഞ്ഞോ ഫലേറൊ തൃണമൂൽ കോൺഗ്രസിൽ ചേർന്നു

മുൻ ഗോവ മുഖ്യമന്ത്രിയും ഏഴുതവണ എംഎൽഎയുമായിരുന്ന ലൂസിഞ്ഞോ ഫലേറൊ തൃണമൂൽ കോൺഗ്രസിൽ ചേർന്നു.

രണ്ട് ദിവസം മുന്നേയാണ് ലൂസിഞ്ഞോ എംഎൽഎ സ്ഥാനം രാജിവെച്ചത്. കോൺഗ്രസ് പാർട്ടിയുടെ തകർച്ച തടയാൻ കഴിയുമെന്ന പ്രതീക്ഷ തനിക്കില്ലെന്ന് രാജിക്ക് ശേഷം കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കയച്ച കത്തിൽ ഫലേറോ വിമർശിച്ചിരുന്നു. തുടർന്നാണ് തൃണമൂൽ കോൺഗ്രസിൽ ചേർന്നത്.

നേരത്തെ മമതയെ പുകഴ്ത്തി ഫലേറോ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസിൽ നിന്നും ഫാലേറോ രാജീവച്ചത്. കോൺഗ്രസ് ഗോവയിൽ ദുർബലമായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ ഗോവയിലേക്ക് കയറാനുള്ള തയ്യാറെടുപ്പിലാണ് തൃണമൂൽ കോൺഗ്രസും ആം ആദ്മി പാർട്ടിയും. അതിന്റെ ഭാഗമായി മമത ബാനർജി ഗോവ സന്ദർശിക്കും.

അതേസമയം, ഗോവയിൽ മാത്രമല്ല പഞ്ചാബിലും പാർട്ടിയിൽ നിന്നും നേതാക്കൾ രാജിവെച്ചുപോകുന്ന പ്രതീതി വളരെയധികമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News