വയറും മനസും തണുപ്പിക്കാന്‍ കാരറ്റ് ലൈം ജ്യൂസ്

ലൈം ജ്യൂസ് നമ്മളെല്ലാവരും കഴിച്ചിട്ടുണ്ടാവും. എന്നാല്‍ അതില്‍ കാരറ്റ് ചേരുമ്പോള്‍ കിട്ടുന്ന ടേസ്റ്റ് അതൊന്ന് വേറെ തന്നെയാണ്. എങ്ങനെ നല്ല സൂപ്പര്‍ കാരറ്റ് ലൈം ജ്യൂസ് തയ്യാറാക്കാം എന്ന് നമുക്ക് നോക്കാം

ആവശ്യമുള്ള സാധനങ്ങള്‍

കാരറ്റ് – ഒരെണ്ണം
നാരങ്ങ – ഒരു നാരങ്ങയുടെ നീര്
പഞ്ചസാര – പാകത്തിന്
ഇഞ്ചി – ചെറിയ കഷ്ണം
പച്ചമുളക് – ഒരെണ്ണം
പുതിനയില – ഒരു പിടി
ഉപ്പ് – ഒരു നുള്ള്
വെള്ളം – പാകത്തിന്

തയ്യാറാക്കുന്ന വിധം

കാരറ്റും നാരങ്ങ നീരും പഞ്ചസാരയും ഇഞ്ചിയും പച്ചമുളകും ഉപ്പും എല്ലാം കൂടി മിക്‌സ് ചെയ്ത് ഇത് നല്ലതുപോലെ മിക്‌സിയില്‍ അടിച്ചെടുക്കുക. ഇത് നല്ലതുപോലെ അരിച്ചെടുത്ത് ഒരു ജാറിലേക്ക് മാറ്റാവുന്നതാണ്.

ഇതിന് ശേഷം ഉപ്പും പഞ്ചസാരയും ആവശ്യത്തിനിട്ട് അതിലേക്ക് ഐസ്‌ക്യൂബ് കൂടി മിക്‌സ് ചെയ്ത് അല്‍പം പുതിനയില ചേര്‍ത്ത് നല്ല ടേസ്റ്റില്‍ കുടിക്കാവുന്നതാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News