തിരുവനന്തപുരം നഗരസഭയിൽ വാക്കേറ്റം; ഡെപ്യൂട്ടി മേയറെ കൈയ്യേറ്റം ചെയ്തു

തിരുവനന്തപുരം നഗരസഭാ യോഗത്തിൽ വാക്കേറ്റം. ബിജെപി കൗൺസിലർ ഗിരികുമാറാണ് ഡെപ്യൂട്ടി മേയറായ പി കെ രാജുവിനെ കയ്യേറ്റം ചെയ്തത്. കയ്യേറ്റവുമായി ബന്ധപ്പെട്ട് കൗൺസിലറെ സസ്‌പെൻഡ് ചെയ്‌തിട്ടുണ്ട്.

കോർപറേഷൻ സോണൽ ഓഫീസുമായി ബന്ധപ്പെട്ട അഴിമതി ആരോപണം ചർച്ച ചെയ്യണമെന്ന് ബിജെപി നഗരസഭാ യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു. അജണ്ടയിൽ ഇല്ലാത്ത വിഷയമാണെന്ന്‌ എൽഡിഎഫ്‌ അംഗങ്ങൾ അറിയിച്ചതോടെ ബിജെപി അംഗങ്ങൾ അക്രമാസക്തരാകുകയായിരുന്നു, ആക്രോശത്തോടെ എൽഡിഎഫ് അംഗങ്ങൾക്ക് അടുത്തേക്ക് നീങ്ങിയ ബി ജെ പി അംഗങ്ങൾ ഡെപ്യൂട്ടി മേയർ പി കെ രാജുവിനെ അസഭ്യം പറഞ്ഞു , തുടർന്ന് ബിജെപി നേതാവ് ഗിരികുമാർ പേന ഉപയോഗിച്ച് പി കെ രാജുവിൻ്റെ കൈയ്യിൽ കുത്തുകയായിരുന്നു

അതേസമയം, ഈ വിഷയമല്ല അജണ്ടയിലുള്ളത് എന്ന നിലപാട് മേയർ സ്വീകരിച്ചു, തുടർന്ന് ഇതുമായി ബന്ധപ്പെട്ട് 3 സോണൽ ഓഫീസിലെ 5 ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്‌തിട്ടുണ്ടെന്ന് മേയർ അറിയിക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News