അമരീന്ദർ സിംഗ് അമിത്ഷായുമായി കൂടിക്കാഴ്ച നടത്തുന്നു

പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുന്നു. അമിത് ഷായുടെ വസതിയിലെത്തിയാണ് കൂടിക്കാഴ്ച നടത്തുന്നത്. കഴിഞ്ഞ ദിവസം ഡല്‍ഹിയിലേക്ക് തിരിച്ച അമരീന്ദര്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

അതേസമയം, അമരീന്ദർ ബിജെപി യിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെയാണ് കൂടികാഴ്ച.എന്നാൽ കര്‍ഷക സമരം ഒത്തുതീര്‍ക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കാണ് അമിത് ഷായെ കണ്ടതെന്നാണ് അമരീന്ദര്‍ വിഭാഗം വിശദീകരിക്കുന്നത്.

അമരീന്ദറിന്റെ എതിരാളിയായ സിദ്ദു കഴിഞ്ഞ ദിവസം പിസിസി അധ്യക്ഷസ്ഥാനം രാജിവെച്ചിരുന്നു. സിദ്ദു ഒഴിഞ്ഞ സാഹചര്യത്തില്‍ അമരീന്ദര്‍ വീണ്ടും പഞ്ചാബ് കോണ്‍ഗ്രസില്‍ സജീവമാകുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനിടെയാണ് അമരീന്ദര്‍ അമിത് ഷായുമായി കൂടിക്കാഴ്ചയ്ക്കെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here