എല്ലാ ജില്ലകളിലും വൈദ്യുതി വാഹന ചാർജിങ്ങ് സ്റ്റേഷനുകൾ ഒരുങ്ങുന്നു

സംസ്ഥാനത്തുടനീളം വൈദ്യുതി വാഹന ചാർജിങ്ങ് സ്റ്റേഷനുകള്‍ ഒരുങ്ങുന്നു. നവംബറോടെ എല്ലാ ജില്ലകളിലും വൈദ്യുതി വാഹന ചാർജിങ്ങ് സ്റ്റേഷനുകൾ ഒരുക്കുമെന്ന് വൈദ്യുത മന്ത്രി കെ കൃഷ്ണൻകുട്ടി തന്റെ ഫേസ്ബുക്കിലൂടെ അറിയിച്ചു.

ഇന്ന്‌ വിപണിയില്‍ ലഭ്യമായ എല്ലാവിധ കാറുകൾ, ഓട്ടോറിക്ഷാ , ഇരുചക്രവാഹനങ്ങള്‍ എന്നിവയും ചാര്‍ജ്‌ ചെയ്യാനുള്ള സംവിധാനം ഈ സ്റ്റേഷനുകളില്‍ ഉണ്ടാകും.

ഇതിന്റെ ആദ്യഘട്ടമായി ആറ് കോര്‍പ്പറേഷന്‍ ഏരിയകളില്‍ കെഎസ്ഇബിഎല്ലിന്റെ സ്വന്തം സ്ഥലത്ത് ചാർജിങ്ങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുകയും അവ 07.11.2020 -ല്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുകയും ചെയ്തു.

രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം അനര്‍ട്ട് സ്ഥാപിച്ച മൂന്ന് ചാർജിങ്ങ് സ്റ്റേഷനുകളുടെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയുണ്ടായി. എല്ലാ ജില്ലകളിലുമായി കെഎസ്ഇബിയുടെ 56 ചാർജിങ്ങ് സ്റ്റേഷനുകളുടെ നിര്‍മ്മാണം പുരോഗമിക്കുന്നു. ഇതില്‍ 40 എണ്ണമെങ്കിലും നവംബറില്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കും. അനര്‍ട്ടിന്റെ 3 ചാര്‍ജിങ്‌ സ്റ്റേഷനുകളുടെ നിര്‍മ്മാണവും നവംബറോടെ പൂര്‍ത്തിയാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News