മോന്‍സന്റെ വീട്ടിലുണ്ടായിരുന്ന ആനക്കൊമ്പ് ഒട്ടകത്തിന്റെ എല്ലോ? നിര്‍ണായക കണ്ടെത്തല്‍

പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലിന്റെ വീട്ടിലുണ്ടായിരുന്ന ആനക്കൊമ്പ് വ്യാജമാണെന്ന് വനം വകുപ്പിന്റെ പരിശോധനയില്‍ കണ്ടെത്തി. ഇത് ഒട്ടകത്തിന്റെ എല്ലാണോ എന്ന് സംശയിക്കുന്നെന്ന് വനം വകുപ്പ് പറഞ്ഞു. ഇത് കൂടുതല്‍ പരിശോധനയ്ക്കായി രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജീസിലേക്ക് അയയ്ക്കും.

മോൻസന്‍റെ  തട്ടിപ്പിന് കൂടുതൽ പേർ ഇരയായിട്ടുണ്ട് എന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. പലരും പരാതി നൽകാൻ തയ്യാറാവാത്തത് കള്ളപ്പണം ആയതിനാലാണെന്നും ക്രൈംബ്രാഞ്ചിന് വ്യക്തമായി. ഇതിനിടെ തട്ടിപ്പിന് തന്‍റെ ജീവനക്കാരുടെ ബാങ്ക് അക്കൗണ്ടുകളും മോൻസൻ ഉപയോഗിച്ചതായി സൂചനയുണ്ട്. പണം വാങ്ങിയത് ചില ജീവനക്കാരുടെ അക്കൗണ്ടിലേക്കാണെന്നും വ്യക്തമായിട്ടുണ്ട്.

ചോദ്യം ചെയ്യലിനോട് മോൻസൻ പൂർണമായി സഹകരിക്കുന്നില്ലെന്നാണ് അന്വേഷണ സംഘത്തിന്‍റെ വിലയിരുത്തൽ. താൻ ആരിൽനിന്നും ആരോപിക്കുന്നതുപോലെ കോടികൾ വാങ്ങിയിട്ടില്ല. അക്കാര്യം തന്‍റെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചാൽ വ്യക്തമാകും എന്നാണ് മോൻസന്‍റെ നിലപാട് .

ഇതിനെ തുടർന്നാണ് മോൻസനുമായി ബന്ധപ്പെട്ട മറ്റു ചിലരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് അന്വേഷണം നീളുന്നത്. പ്രധാനമായും 5 ജീവനക്കാരാണ് നിരീക്ഷണത്തിലുള്ളത്. ഇവരെ സാക്ഷികൾ ആക്കുന്നതും അന്വേഷണസംഘത്തിൻ്റെ പരിഗണനയിലുണ്ട്.

പണം തൻ്റെ ജീവനക്കാരുടെ അക്കൗണ്ടുകളിൽ നിക്ഷേപിക്കുന്നതിനാണ് മോൻസൻ തട്ടിപ്പിന് ഇരയായവരോട്  ആവശ്യപ്പെട്ടിരുന്നത്. തൻറെ അക്കൗണ്ട് മരവിച്ചിരിക്കുന്നതായി തെറ്റിദ്ധരിപ്പിക്കും. പരാതി നൽകിയവർ നേരിട്ട് പണമായോ ജീവനക്കാരുടെ അക്കൗണ്ടുകളിലേക്കോ ആണ് തുക കൈമാറിയത് എന്ന് വ്യക്തമായിട്ടുണ്ട്.

ഇതിനിടെ കൂടുതൽപേർ തട്ടിപ്പിനിരയായതായാണ്  അന്വേഷണസംഘത്തിന് നിഗമനം. ഇവർ പരാതി നൽകാൻ ഇതുവരെയും തയ്യാറായിട്ടില്ല .  കള്ളപ്പണമായതിനാലാണ് പലരും പരാതി നൽകാൻ തയ്യാറാകാത്തത്. മോൻസൻ്റെ ജീവനക്കാരുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചാൽ ഇക്കാര്യത്തിൽ ഒരു വ്യക്തത വരുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here