മധ്യവയസ്കനെ ബോംബെറിഞ്ഞ് അക്രമിക്കാൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ

മധ്യവയസ്കനെ ബോംബെറിഞ്ഞ് അക്രമിക്കാൻ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി പിടിയിൽ. പോട്ട പനമ്പിള്ളി കോളേജ് സ്വദേശി മുല്ലശ്ശേരി മിഥുൻ ഗോപിയാണ് പൊലീസിൻ്റെ പിടിയിലായത്.

കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് സംഭവം. ചാലക്കുടി സ്വദേശിയായ സുബ്രന് നേരെയാണ് മിഥുനു സുഹ്യത്തും ചേർന്ന് ബോoബെറിഞ്ഞത്. നേരത്തെ  വീട് കയറി അക്രമിച്ച സംഭത്തിൽ ഇവർക്കെതിരെ സുബ്രൻ പരാതി നൽകിയിരുന്നു.

ഇതിൻ്റെ വൈരാഗ്യത്തിലാണ് സൈജുവും മിഥുനും ബോംബെറിഞ്ഞത്. ഒഴിഞ്ഞ് മാറാൻ കഴിഞ്ഞതിനാൽ സുബ്രൻ രക്ഷപ്പെട്ടു. സംഭവത്തിൽ ഒന്നാം പ്രതി സൈജുവിനെ പിടികൂടിയിരുന്നു. ഇയാളിപ്പോൾ ജാമ്യത്തിലാണ്.

മിഥുൻ കൊടുങ്ങല്ലൂർ കോട്ടയം ബാഗ്ലൂർ എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ് സ്റ്റുഡിയോ ജോലികൾ ചെയ്ത് വരുകയായിരുന്നു. കഴിഞ്ഞ ദിവസം നാട്ടിലെത്തിയ മിഥുനെ സി.ഐ.കെ.എസ് സന്ദീപിൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News