അമരീന്ദർ – അമിത്ഷാ കൂടിക്കാഴ്ച; കർഷക സമരം ചർച്ചയായി

ഡൽഹിയിൽ അമിത് ഷായുമായുള്ള കൂടിക്കാഴ്ച്ചയിൽ കർഷക സമരം ചർച്ചയായെന്ന് അമരീന്ദർ സിങ്ങ്. അമിത് ഷായുമായുള്ള കൂടിക്കാഴ്ച്ചയും അദ്ദേഹം സ്ഥിരീകരിച്ചു.

കർഷക പ്രക്ഷോഭവും ചർച്ചയായെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം അമരീന്ദറിന്റെ മാധ്യമ ഉപദേഷ്ടാവിന്റെ ട്വീറ്റ്. പുതുക്കിയ കാർഷിക നിയമം പിൻവലിക്കണമെന്ന് അമിത് ഷായോട് ആവശ്യപ്പെട്ടതായും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

അമിത് ഷായുടെ വസതിയിലെത്തിയാണ് അമരീന്ദർ സിങ്ങ് ഇന്ന് കൂടിക്കാഴ്ച നടന്നത്. അമരീന്ദർ സിങ്ങ് ബിജെപിയിൽ ചേരുമെന്ന അഭ്യുഹങ്ങൾക്കിടെയാണ് കൂടിക്കാഴ്ച നടന്നത്. ഒരു മണിക്കൂറോളം നീണ്ടുനിന്ന ചർച്ചയാണ് ഇരുവരും തമ്മിലുണ്ടായത്.

അതേസമയം, മുഖ്യമന്ത്രിസ്ഥാനം രാജിവെച്ചശേഷം ആദ്യമായിട്ടാണ് അമരീന്ദര്‍ ഇന്നലെ ഡല്‍ഹിയിലെത്തിയത്. വ്യക്തിപരമായ ആവശ്യങ്ങള്‍ക്കാണ് എത്തിയതെന്നായിരുന്നു കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ വിശദീകരണം. എന്നാല്‍ ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷന്‍ ജെ.പി നഡ്ഡ എന്നിവരുമായി കൂടിക്കാഴ്ച നടത്തുമെന്ന് അഭ്യൂഹങ്ങള്‍ നിലനിന്നിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം അമിത് ഷായുടെ വസതിയിലെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here