കെപിസിസി പുനഃ സംഘടന; ഒക്ടോബർ എട്ടിന് നേതാക്കൾ ദില്ലിയിലേക്ക്

കെപിസിസി പുനഃ സംഘടനയ്ക്കായി കെ സുധാകരനും പ്രതിപക്ഷനേതാവ് വി ഡി സതീശനും ദില്ലിയിലേക്ക് പോകും. ഒക്ടോബർ എട്ടിനാണ് ഇരുവരും ദില്ലിയിലേക്ക് പോകുന്നത്. 9,10 തിയ്യതികളിലായിട്ടായിരിക്കും ഇതുസംബന്ധിച്ച ചർച്ച ദില്ലിയിൽ നടക്കുക.

അതേസമയം, പുനഃ സംഘടന ഒക്ടോബർ 10 നുള്ളിൽ പൂർത്തിയാക്കാനാണ് ആലോചന. സംസ്ഥാന കോൺഗ്രസിൽ തുടർച്ചയായുണ്ടാകുന്ന പ്രശ്നങ്ങളിൽ കോൺ​ഗ്രസ് ഹൈക്കമാൻഡ് അതൃപ്തി അറിയിച്ചിരുന്നു. പുനഃസംഘടനയിലടക്കം എല്ലാവരുമായും ചർച്ച ചെയ്യണമെന്ന് കെപിസിസി നേതൃത്വത്തിന് എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ നിർദ്ദേശം നൽകിയിരുന്നു. അഴിച്ചുപണിക്ക് സുധാകരനും സതീശനും പൂർണ്ണ സ്വാതന്ത്ര്യം നൽകിയ നടപടിയിൽ നിന്ന് ഹൈക്കമാൻഡ് പിന്നോട്ട് പോകാനിടയുണ്ടെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News