സംസ്ഥാനത്ത് കൊവിഡ് ബ്രിഗേഡിന്റെ പ്രവർത്തനം കുറയ്ക്കുന്നു

സംസ്ഥാനത്ത് കൊവിഡ് ബ്രിഗേഡിന്റെ പ്രവർത്തനം കുറയ്ക്കുന്നു.കോവിഡ് രോഗികളുടെ എണ്ണം കുറയുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ഒക്ടോബർ ഒന്ന് മുതൽ കൊവിഡ് ബ്രിഗേഡിലെ അധിക ജീവനക്കാരെ ഒഴിവാക്കുമെന്ന് അധികൃതർ അറിയിച്ചു. ആരോഗ്യ വകുപ്പ് ഇത് സംബന്ധിച്ച ഉത്തരവിറക്കി.

സംസ്ഥാനത്ത് ഇന്ന് 12,161 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 17,862 പേർ രോഗമുക്തരായി. ഏറ്റവും കുറവ് കോവിഡ് ബാധിതരുള്ളത് കാസര്‍ഗോഡ് ജില്ലയിലാണ് (128). ജനസംഖ്യയുടെ 92.2 ശതമാനം പേർക്കും ഇതിനകം തന്നെ വാക്‌സിനേഷൻ നൽകിയിട്ടുണ്ടെന്നും മന്ത്രി വീണാ ജോർജ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News