കോണ്‍ഗ്രസിലെ ഗ്രൂപ്പ് പ്രവര്‍ത്തനത്തിനെതിരെ താക്കീതുമായി രാഹുല്‍ ഗാന്ധി

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കളുടെ യോഗം ചേര്‍ന്നു. കോഴിക്കോട് സ്വകാര്യ റിസോര്‍ട്ടിലായിരുന്നു യോഗം. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഡിസിസി അധ്യക്ഷന്‍മാര്‍, മുതിര്‍ന്ന നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.

ഗ്രൂപ്പ് പ്രോത്സാഹിപ്പിക്കരുത് എന്ന് നേതാക്കള്‍ക്ക് രാഹുല്‍ ഗാന്ധി നിര്‍ദ്ദേശം നല്‍കി. കോണ്‍ഗ്രസ് യൂണിറ്റ് കമ്മിറ്റികള്‍ ഉടന്‍ രൂപീകരിക്കണമെന്നും നിര്‍ദേശം. മെറിറ്റിനായിരിക്കും മുന്‍ഗണന എന്ന് രാഹുല്‍ നേതാക്കളെ അറിയിച്ചു. പരാതികള്‍ ഉണ്ടെങ്കില്‍ നേതാക്കളെ നേരിട്ട് വിവരം അറിയിക്കാന്‍ മടിക്കരുത് എന്നും രാഹുല്‍ പറഞ്ഞു. കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനും യോഗത്തില്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News