മനുഷ്യക്കടത്തിന് കൊല്ലത്ത് നിന്ന് ബോട്ട് വാങ്ങിയ സംഭവം; രാമേശ്വരം സ്വദേശിയെ കസ്റ്റഡിയിലെടുത്തു

മനുഷ്യക്കടത്തിന് കൊല്ലത്ത് നിന്ന് ബോട്ട് വാങ്ങിയ സംഭവത്തില്‍ തമിഴ്‌നാട് ക്യുബ്രാഞ്ച് രാമേശ്വരം സ്വദേശിയെ കസ്റ്റഡിയില്‍ എടുത്തതായി സൂചന. ബിനാമി ഇടപാടിന് കൂട്ടു നിന്ന കുളത്തുപ്പുഴ സ്വദേശിനി ഈശ്വരിയെ ക്യുബ്രാഞ്ച് ചോദ്യം ചെയ്തു. ബോട്ട് വിറ്റത് നീണ്ടകര സ്വദേശി ഷെഫീറാണെന്നും കണ്ടെത്തി. താന്‍ ഈശ്വരിക്കാണ് ബോട്ട് വിറ്റതെന്ന് ഷെഫീര്‍ കൈരളി ന്യൂസിനോട് പറഞ്ഞു.

കഴിഞ്ഞ ഏപ്രിലില്‍ തമിഴ്‌നാട് രാമേശ്വരത്ത് നിന്ന് ബോട്ട് കാണാതായെന്ന് രാമേശ്വരം സ്വദേശി ജോസഫ് രാജ് നല്‍കിയ പരാതിയെ തുടര്‍ന്ന് പൊലീസും പിന്നാലെ ക്യുബ്രാഞ്ചും നടത്തിയ അന്വേഷണത്തിലാണ് നീണ്ടകര സ്വദേശി ഷെഫീറിന്റെ പക്കല്‍ നിന്നാണ് ബ്രോക്കര്‍ കൂടിയായ ജോസഫ് രാജ് കുളത്തുപ്പുഴ സ്വദേശിനി ഈശ്വരിയെ ബിനാമിയാക്കി സെയിന്റ് അലക്‌സ് എന്ന ബോട്ട് വാങ്ങിയതായി കണ്ടെത്തിയത്. ഇക്കാര്യം ബോട്ട് വിറ്റ ഷെഫീര്‍ കൈരളി ന്യൂസിനോട് സ്ഥിതീകരിച്ചു. നിയമം പാലിച്ചാണ് താന്‍ ബോട്ട് വിറ്റതെന്നും ഷെഫീര്‍ പറഞ്ഞു. മാത്രമല്ല ബോട്ടിനൊപ്പം വല ഉള്‍പ്പടെയുള്ള അനുബന്ധ ഉപകരണങള്‍ ജോസഫ് രാജ് കുളച്ചലില്‍ വിറ്റതായും ഷെഫീര്‍ കൈരളി ന്യൂസിനോട് വെളിപ്പെടുത്തി. മനുഷ്യകടത്തിനാണ് ഇയാള്‍ ബോട്ട് വാങ്ങിയതെന്ന് തനിക്കറിയില്ലായിരുന്നു വെന്നും ഷെഫീര്‍ കൈരളി ന്യൂസിനോടു പറഞ്ഞു.

നീണ്ടകരയില്‍ നിന്ന് രാമേശ്വരത്ത് എത്തിച്ച ബോട്ടില്‍ ഡീസല്‍ ടാങ്കിന്റെ സംഭരണശേഷി കൂട്ടുകയും 50 പേര്‍ക്ക് ഇരിപ്പിടം സജ്ജീകരിച്ചുവെന്നും ക്യുബ്രാഞ്ചിന് തെളിവുകള്‍ ലഭിച്ചു.പിന്നീടാണ് തന്റെ ബോട്ട് കാണാനില്ലെന്ന് ജോസഫ് തമിഴ്‌നാട് പൊലീസിന് പരാതി നല്‍കിയതും. നിജസ്ഥിതി ബോധ്യപ്പെട്ട ക്യുബ്രാഞ്ച് ജോസഫിനേയും ഈശ്വരിയേയും ചോദ്യം ചെയ്തു. ജോസഫ് രാജിനെ കസ്റ്റഡിയിലെടുത്തതായി പറയുന്നെങ്കിലും ഔദ്യോഗിക സ്ഥിരീകരണമില്ല. കേന്ദ്ര സംസ്ഥാന രഹസ്യാന്വേഷണ ഏജന്‍സികളും സമാന്തരമായി ഈ കേസ് അന്വേഷിക്കുന്നുണ്ട്. അതെ സമയം നീണ്ടകര സ്വദേശി മനുഷ്യകടത്തിനുപയോഗിച്ച ബോട്ട് ഇത് വരെ കണ്ടത്താനായില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News