50 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ് നൽകി ഖത്തർ

50 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ് നൽകി ഖത്തർ. എട്ട് മാസങ്ങള്‍ക്ക് മുമ്പ് രണ്ടാമത്തെ ഡോസ് വാക്‌സിന്‍ സ്വീകരിച്ച 50 വയസും അതിനു മുകളിലും പ്രായമുള്ളവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുക എന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.

ഈ വിഭാഗത്തില്‍പ്പെട്ടവർക്ക് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും ബൂസ്റ്റര്‍ ഡോസിനായി വൈകാതെ ക്ഷണം ലഭിച്ചു തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു. സെപ്റ്റംബര്‍ 15 മുതലാണ് ഖത്തറില്‍ ഹൈ റിസ്‌ക് വിഭാഗങ്ങള്‍ക്ക് വാക്‌സിന്റെ മൂന്നാം ഡോസ് നല്‍കി തുടങ്ങിയത്.

65 വയസ് പിന്നിട്ടവര്‍, മാറാരോഗങ്ങള്‍ കാരണം രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കായിരുന്നു ആദ്യ ഘട്ടത്തില്‍ ബൂസ്റ്റര്‍ ഡോസ് നല്‍കിയത്.

ഫൈസര്‍, മൊഡേണ വാക്‌സിനുകളുടെ രണ്ടാം ഡോസ് സ്വീകരിച്ച് എട്ട് മാസം തികഞ്ഞവരാണ് ബൂസ്റ്റര്‍ ഡോസിന് യോഗ്യര്‍. ഇവര്‍ 12 മാസം തികയും മുമ്പേ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണം. 50 വയസിന് താഴെയുള്ള മറ്റു പ്രായവിഭാഗങ്ങള്‍ക്ക് വൈകാതെ തന്നെ ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കിത്തുടങ്ങുമെന്നും മന്ത്രാലയം അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel