‘നയാപൈസയില്ലാ’… ക്രൈംബ്രാഞ്ചിനോട് മോൻസൻ

നയാപൈസ കയ്യിലില്ലെന്ന് ക്രൈംബ്രാഞ്ചിനോട് മോൻസൻ മാവുങ്കൽ. തന്റെ ബാങ്ക് അക്കൗണ്ടിൽ 176 രൂപമാത്രമാണുള്ളതെന്നും മോൻസൻ പറഞ്ഞു. പരാതിക്കാരിൽ നിന്ന്10കോടി രൂപ വാങ്ങിയിട്ടില്ല. ബാങ്ക് വഴി തുക കൈപ്പറ്റിയതായി പ്രതി സമ്മതിച്ചു. തട്ടിപ്പ് പണം ഉപയോഗിച്ച് പുരാവസ്തുക്കൾ വാങ്ങി.

പാസ്പോർട്ടില്ലെന്നും ഇന്ത്യയ്ക്ക് പുറത്തേക്ക് സഞ്ചരിച്ചിട്ടില്ലെന്നും മോന്‍സന്‍ ക്രൈംബ്രാഞ്ചിനെ അറിയിച്ചു. തട്ടിപ്പുപണംകൊണ്ട് പളളിപ്പെരുനാൾ നടത്തി. ഇതിനായി ഒന്നരക്കോടി ചെലവായി. വീട്ടുവാടക മാസം അൻപതിനായിരം രൂപയും കറന്‍റ് ബില്ല് ശരാശരി പ്രതിമാസം മുപ്പതിനായിരം രൂപയും ചെലവാക്കി.

സ്വകാര്യ സുരക്ഷയ്ക്കുൾപ്പെടെ ശരാശരി മാസച്ചെലവ് ഇരുപത്തിയഞ്ച്  ലക്ഷം വരുമെന്നും മോൻസൻ ചോദ്യം ചെയ്യലിൽ പറഞ്ഞു. തട്ടിപ്പുപണംകൊണ്ട് കാറുകൾ വാങ്ങിക്കൂട്ടിയെന്നും പ്രതി മൊഴി നല്‍കി. 100 രാജ്യങ്ങൾ സന്ദർശിച്ചു എന്നത് വെറുതെ പറഞ്ഞതാണെന്നും മോൻസൻ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി.

അതേസമയം, മോൻസനെതിരെ 3 കേസുകളിലാണ് അന്വേഷണം നടക്കുന്നതെന്ന് എ ഡി ജി പി എസ് ശ്രീജിത്ത് പറഞ്ഞു.എല്ലാം സാമ്പത്തിക തട്ടിപ്പ് കേസാണ്. വ്യാജ ഡോക്ടറാണെന്നതടക്കമുള്ള പരാതികളും പിന്നീടന്വേഷിക്കും. അന്വേഷണത്തിൻ്റെ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താനാവില്ലെന്നും എ ഡി ജി പി വ്യക്തമാക്കി. അദ്ദേഹവും തെളിവെടുപ്പിനെത്തി. കലൂരിലെ മ്യൂസിയത്തിലാണ് ക്രൈംബ്രാഞ്ച് മേധാവി എത്തിയത്. ആർക്കിയോളജി വിഭാഗവും മ്യൂസിയത്തിൽ പരിശോധന നടത്തുകയാണ്. മോൻസനെ എത്തിച്ചാണ് തെളിവെടുപ്പ് നടത്തുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News