
അടുത്ത നിയമസഭാ സമ്മേളനം ഒക്ടോബർ നാലിന് തുടങ്ങുമെന്ന് നിയമസഭാ സ്പീക്കർ എംബി രാജേഷ് പറഞ്ഞു. നവംബർ 12 വരെയാണ് സമ്മേളന കാലാവധി. മൂന്നാം സമ്മേളനം പൂർണ്ണമായും നിയമനിർമാണത്തിന് മാത്രമായാണെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സമ്മേളനകാലത്തെ 19 ദിവസം നിയമനിർമാണ ചർച്ചകൾക്ക് മാത്രമാണ്.
വിവിധ സർവകലാശാല ഭേദഗതികൾ, ആരോഗ്യം, ചെറുകിട വ്യവസായം, കള്ള്ചെത്ത് തുടങ്ങിയ നിരവധി ബില്ലുകളും ഈ സമ്മേളന കാലത്ത് പരിഗണിക്കും. 45 ഓർഡിനൻസുകൾ നിലവിലുണ്ടെന്നും അവയെല്ലാം ബില്ലുകളായി മാറുമെന്നും സ്പീക്കർ അറിയിച്ചു.
നിയമസഭയെ കടലാസ് രഹിതമാക്കാനുള്ള ഇ-നിയമസഭ പദ്ധതി പൂർത്തീകരണത്തിലേക്ക് നീങ്ങുകയാണെന്നും സ്പീക്കർ പറഞ്ഞു. നവംബർ ഒന്നിന് കേരള പിറവിയോടനുബന്ധിച്ച് എല്ലാ സഭാ നടപടികളും കടലാസ് രഹിതമാക്കാൻ തുടക്കം കുറിക്കും.
മൂന്നാം സമ്മേളന കാലത്ത് നിയന്ത്രിതമായ നിലയിൽ സന്ദർശകരെ സഭയിൽ പ്രവേശിപ്പിക്കും. ഇതിന് പുറമെ നിയമസഭയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം വിപുലമായി ആഘോഷിക്കുമെന്നും സ്പീക്കർ വ്യക്തമാക്കി. സഭാ നടപടികൾ മാധ്യമങ്ങൾ ഗൗരവത്തോടെ റിപ്പോർട്ട് ചെയ്യണമെന്നും മനപൂർവ്വം തെറ്റിദ്ധാരണയുണ്ടാക്കിയാൽ എല്ലാവർക്കും ബുദ്ധിമുട്ടുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here