മോൻസണിന്റെ പുരാവസ്തു ശേഖരം പരിശോധിക്കും; മന്ത്രി അഹമ്മദ് ദേവർകോവിൽ

മോന്‍സന്‍ മാവുങ്കലിന്റെ പുരാവസ്തു ശേഖരം പരിശോധിക്കുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. പൊലീസ് ആവശ്യപ്പെട്ടാൽ പുരാവസ്തു വകുപ്പ് വിദഗ്‌ധ പരിശോധന നടത്തും. അന്വേഷണവുമായി ബന്ധപ്പെട്ട്
ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ സഹായം തേടുംമെന്നും പുരാവസ്തുക്കളുടെ രജിസ്ട്രേഷൻ സംസ്ഥാനത്ത് കാര്യക്ഷമായി നടക്കുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

എന്നാൽ മോന്‍സന്‍ മാവുങ്കൽ തട്ടിപ്പുകാരനാണെന്ന് നേരത്തെ വിവരം ലഭിച്ചിരുന്നുവെന്നും ഇയാള്‍ക്കെതിരെയുള്ള അന്വേഷണം നടക്കുന്നതിനാലാണ് സംഭവം പുറത്ത് പറയാതിരുന്നതെന്നും മന്ത്രിപറഞ്ഞു.

അതേസമയം, തന്റെ ശേഖരത്തിലുള്ള പുരാവസ്തുക്കളെല്ലാം വ്യാജമെന്ന് സമ്മതിച്ച് മോൻസൺ മാവുങ്കൽ. ഇന്നലെ ക്രൈം ബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിലാണ് മോൻസൻ ഇക്കാര്യം സമ്മതിച്ചത്. ബെഗളൂരു, ഹൈദരാബാദ് മ്യൂസിയങ്ങളിൽ നിന്ന് വാങ്ങിയ വസ്തുക്കളാണ് തന്റെ പക്കൽ ഉള്ളതെന്നും വർഷങ്ങൾ പഴക്കമുള്ള വസ്തുക്കളൊന്നും തന്റെ പക്കൽ ഇല്ലെന്നും മോൻസൺ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News