വ്യാജനെ തിരിച്ചറിയാത്തവർ എങ്ങനെ പാർട്ടിയെ നയിക്കും? കെ പി അനികുമാർ

കെ പി സി സി പ്രസിഡന്റ് കെ സുധാകരനെതിരെ ആഞ്ഞടിച്ച് കെ പി അനിൽകുമാർ. വ്യാജനെ തിരിച്ചറിയാത്തവർ എങ്ങനെ ഒരു പാർട്ടിയെ നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നാട്ടിൽ എന്ത് വൃത്തിക്കേട് നടന്നാലും ഒരു ഭാഗത്ത് സുധാകരൻ ഉണ്ടാവും എന്ത് ചികിത്സയാണ് സുധാകരൻ നടത്തിയതെന്ന് ജനങ്ങളോട് പറയണമെന്നും അനിൽകുമാർ വ്യക്തമാക്കി.

ഒരുതവണ മാത്രമല്ല എപ്പോഴെല്ലാം സുധാകരൻ എറണാകുളത്ത് പോയിട്ടുണ്ടോ അപ്പോഴെല്ലാം മോൻസണിന്റെ വീട്ടിൽ സുധാകരൻ പോയിട്ടുണ്ട്, കോൺഗ്രസിനെ തോൽപിച്ചവരെ പുറത്താക്കണമെങ്കിൽ ആദ്യം പുറത്താക്കേണ്ടത് സുധാകരനെയാണെന്നും കെ സുധാകരൻ കെപിസിസി പ്രസിഡൻ്റ് സ്ഥാനം രാജിവെക്കണമെന്നും അനിൽകുമാർ പറഞ്ഞു.

അതേസമയം, കോൺഗ്രസ് ദേശീയനേതൃത്വത്തിന് നേരെയും അനിൽകുമാർ വിമർശനം ഉന്നയിച്ചു. പഞ്ചാബിൽ ഭരണം പോവുമ്പോൾ രാഹുൽ ഗാന്ധി കേരളത്തിൽ വന്ന് ചായ കുടിക്കുന്നുവെന്നും ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ നാശവും അധ:പതനവും ആണ് രാജ്യത്ത് കാണാൻ സാധിക്കുന്നതെന്നും അനിൽകുമാർ വിമർശിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News