പൊലീസ് സേന ജനപക്ഷത്ത് നിന്നുകൊണ്ടാകണം കൃത്യനിര്‍വഹണം നടപ്പാക്കേണ്ടത്; മുഖ്യമന്ത്രി പിണറായി വിജയന്‍

സര്‍ക്കാരിനെ പൊതുജനങ്ങള്‍ അളക്കുന്നത് പൊലീസിന്റെ പ്രവര്‍ത്തനം കൂടി വിലയിരുത്തിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനപക്ഷത്ത് നിന്നുകൊണ്ടാകണം കൃത്യനിര്‍വഹണം നടപ്പാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പരിശീലനം പൂര്‍ത്തിയാക്കിയ പൊലീസ് ഉദ്യോഗസ്ഥരുടെ പാസിങ് ഔട്ട് പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പരിശീലനം പൂര്‍ത്തിയാക്കിയ 2362 പൊലീസ് സേനാംഗങ്ങളുടെ പാസിങ് ഔട്ട് പരേഡില്‍ ഓണ്‍ലൈനില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുജനങ്ങളോട് ഏറ്റവും അടുത്ത് ഇടപഴകുന്നത് പൊലീസാണ്. സര്‍ക്കാരിനെ പൊതുജനങ്ങള്‍ അളക്കുന്നത് പോലീസിന്റെ പ്രവര്‍ത്തനം കൂടി വിലയിരുത്തിയാണെന്ന് ഓര്‍ക്കണമെന്നും നവകേരളം ഉറപ്പാക്കുന്നതില്‍ പൊലീസിന്റെ പങ്ക് വലുതാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷം ജനകീയമായ പ്രവര്‍ത്തനമാണ് പൊലീസ് നടപ്പാക്കിയത് അതുകൊണ്ടാണ് ഒട്ടേറെ പുരസ്‌കാരം കേരളാപൊലീസിനെ തേടിയെത്തിയതെന്നും അദ്ദഹം കൂട്ടിചേര്‍ത്തു.

തിരുവനന്തപുരം എസ് എ പി ക്യാമ്പുള്‍പ്പടെ സംസ്ഥാനത്ത് പത്ത് സ്ഥലങ്ങളിലാണ് പാസിങ് ഔട്ട് പരേഡ് നടന്നത്. കോവിഡ് മാനദണ്ഡം പാലിച്ചായിരുന്നു പരിപാടി. ഡി ജി പി അനില്‍ കാന്തുള്‍പ്പടെ ഉന്നത പൊലീസ് ഉദ്യാഗസ്ഥരും ഓണ്‍ലൈനിലാണ് അഭിവാദ്യം സ്വീകരിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News