ദില്ലി അതിർത്തിയിലെ കർഷക പ്രക്ഷോഭം; ‘എത്ര കാലം ദേശീയ പാതകൾ അടച്ചിടും?’-സുപ്രീംകോടതി

ദില്ലി അതിർത്തിയിലെ കർഷക സമരത്തെ തുടർന്ന് ഒരു അവസാനമില്ലാതെ എത്ര കാലം ദേശീയ പാതകൾ അടച്ചിടാൻ സാധിക്കുമെന്ന് സുപ്രീംകോടതി. എന്ന് ഇതിനൊരു അവസാനമുണ്ടാകുമെന്ന് ജസ്റ്റിസ് എസ്.കെ. കൗൾ അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. സമരത്തിന്റെ പേരിൽ ഗതാഗത കുരുക്കുണ്ടാകാൻ പാടില്ലെന്ന കോടതി ഉത്തരവ് നടപ്പാക്കേണ്ടത് സർക്കാരാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

ഗതാഗത കുരുക്ക് പരിഹരിക്കാൻ സ്വീകരിച്ച നടപടികൾ രേഖാമൂലം സമർപ്പിക്കാൻ കേന്ദ്രസർക്കാരിന് നിർദേശം നൽകിയ കോടതി പ്രശ്ന പരിഹാരത്തിന് കർഷക നേതാക്കളെ കക്ഷികളാക്കണമെങ്കിൽ പ്രത്യേക അപേക്ഷ സമർപ്പിക്കാനും നിർദേശം നൽകി.

ദില്ലി അതിർത്തിയിൽ ഗതാഗത കുരുക്കെന്ന് ചൂണ്ടിക്കാട്ടി സമർപ്പിച്ച പൊതുതാൽപര്യ ഹർജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. അതേസമയം, കർണാലിൽ വീണ്ടും കർഷകർക്ക് നേരെ പൊലീസ് അതിക്രമം ഉണ്ടായി. ബിജെപി പരിപാടിക്കിടെ കർഷകർ പ്രതിഷേധിച്ചതിനെ തുടർന്നാണ് സംഘർഷം ഉണ്ടായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News