രോഹിണി കോടതി വെടിവെയ്പ്പ്; ദില്ലി ഹൈക്കോടതി സ്വമേധയാ കേസെടുത്തു

രോഹിണി കോടതിയിലെ വെടിവയ്പ്പില്‍ ദില്ലി ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ചീഫ് ജസ്റ്റിസ് ഡി.എന്‍. പട്ടേല്‍ അധ്യക്ഷനായ ബെഞ്ച് വിഷയം ഇന്നുതന്നെ പരിഗണിക്കുമെന്നും അറിയിച്ചു.

അതേസമയം ദില്ലി ജെറോദാ കല്യാണില്‍ പൊലീസും ഗുണ്ടാ സംഘങ്ങളും തമ്മില്‍ ഏറ്റു മുട്ടി. പോലീസിന് നേരെ ഗുണ്ടാ സംഘം വെടിയുതിര്‍ത്തു. പുലര്‍ച്ചെ നടന്ന സംഭവത്തില്‍ നാലു പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

പുതുതായി ചുമതല ഏറ്റെടുത്ത ദില്ലി പോലീസ് കമ്മീഷണര്‍ രാകേഷ് അസ്താന ഗുണ്ടാ സംഘങ്ങളെ അമര്‍ച്ച ചെയ്യാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി നടന്ന ഓപ്പറേഷന് ഇടയിലാണ് വെടിവെയ്പ്പ്. രോഹിണി കോടതിയില്‍ നടന്ന വെടിവെയ്പ്പിനെ തുടര്‍ന്നാണ് പൊലീസ് നടപടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News