മധ്യവയസ്‌കയെ പുലി ആക്രമിച്ചു ; രക്ഷപ്പെട്ടത് അതിസാഹസികമായി, ദൃശ്യങ്ങൾ പുറത്ത്

മുബൈയിലെ ആറെയിൽ മധ്യവയസ്കയായ സ്ത്രീക്ക് നേരെ പുലിയുടെ ആക്രമണം. ഊന്നുവടി കൊണ്ട് പുലിയെ തടുക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം നടന്നത്. മൂന്നു ദിവസത്തിനിടെ ഇതേ സ്ഥലത്ത് ഉണ്ടാകുന്ന രണ്ടാമത്തെ പുലി ആക്രമണമാണ് ഇത്.പുലി ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്.

നിര്‍മല ദേവി സിങ്ങെന്ന 65–കാരിയാണ് ആക്രമണത്തിന് ഇരയായത്. നിർമല ദേവി വിശ്രമിക്കാനിരുന്ന സമയത്താണ് ഇവരുടെ പിന്നിൽ നിന്ന് പുലി അടുത്തേക്ക് പാഞ്ഞെത്തിയത്. പുലി നിർമലയുടെ അടുത്തെത്തി ആക്രമിക്കുകയും ഇവർ തന്റെ കയ്യിലുണ്ടായയിരുന്ന ഊന്നുവടികൊണ്ട് പുലിയെ തിരികെ അടിക്കുകയുമാണ് ഉണ്ടായത്.

അതേസമയം, വീണ് കിടന്നുകൊണ്ടാണ് നിർമല പുലിയെ തടുത്തത്. ഊന്നുവടികൊണ്ട് അടി കിട്ടിയ പുലി പേടിച്ച് പിന്മാറുന്നതും സി സി ടി വി ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. നിർമല നിസാര പരുക്കുകളോടെ പുലിയുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടു. ഇവർ ചികിൽസയിലാണ് ഇപ്പോൾ. ഇവരുടെ നിലവിളി കേട്ട് സ്ഥലത്തേക്ക് കുറച്ചാളുകൾ പിന്നീട് ഓടിക്കൂടിയിരുന്നു .

എന്നാൽ രണ്ട് ദിവസം മുമ്പാണ് ഇതേ സ്ഥലത്ത് 4 വയസ്സുള്ള കുട്ടിയെ പുലി ആക്രമിച്ചത്. വീടിന് പുറത്ത് നിന്ന് കളിക്കുകയായിരുന്ന കുട്ടിയെ പുലി കടിച്ചെടുത്ത് കൊണ്ടുപോകുകയായിരുന്നു. നാട്ടുകാർ ഓടിക്കൂടിയതോടെ പുലി കുട്ടിയെ താഴെയിട്ട് ഓടി. ആറെയിൽ പുലി എത്തുന്നത് ഒരു സ്ഥിരം സംഭവമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News