തിരുവനന്തപുരം നഗരസഭ വാക്കേറ്റം; ബിജെപി കൗണ്‍സിലര്‍ക്കെതിരെ പൊലീസ് കേസെടുത്തു

തിരുവനന്തപുരം നഗരസഭ ഡെപ്യൂട്ടി മേയറെ കയ്യേറ്റം ചെയ്തെന്ന പരാതിയില്‍ ബിജെപി കൗണ്‍സിലര്‍ക്കെതിരെ കേസെടുത്തു. വി ജി ഗിരികുമാറിനെതിരെയാണ് മ്യൂസിയം പൊലീസ് കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ ദിവസം നഗരസഭാ യോഗത്തിനിടെയുണ്ടായ വാക്കേറ്റത്തെ തുടര്‍ന്ന്
ബിജെപി കൗണ്‍സിലര്‍ ഗിരികുമാറാണ് ഡെപ്യൂട്ടി മേയറായ പി കെ രാജുവിനെ കയ്യേറ്റം ചെയ്തത്. കയ്യേറ്റവുമായി ബന്ധപ്പെട്ട് കൗണ്‍സിലറെ സസ്പെന്‍ഡ് ചെയ്തിരിന്നു

കോര്‍പറേഷന്‍ സോണല്‍ ഓഫീസുമായി ബന്ധപ്പെട്ട അഴിമതി ആരോപണം ചര്‍ച്ച ചെയ്യണമെന്ന് ബിജെപി നഗരസഭാ യോഗത്തില്‍ ആവശ്യപ്പെട്ടിരുന്നു. അജണ്ടയില്‍ ഇല്ലാത്ത വിഷയമാണെന്ന് എല്‍ഡിഎഫ് അംഗങ്ങള്‍ അറിയിച്ചതോടെ ബിജെപി അംഗങ്ങള്‍ അക്രമാസക്തരാകുകയായിരുന്നു, ആക്രോശത്തോടെ എല്‍ഡിഎഫ് അംഗങ്ങള്‍ക്ക് അടുത്തേക്ക് നീങ്ങിയ ബി ജെ പി അംഗങ്ങള്‍ ഡെപ്യൂട്ടി മേയര്‍ പി കെ രാജുവിനെ അസഭ്യം പറഞ്ഞു , തുടര്‍ന്ന് ബിജെപി നേതാവ് ഗിരികുമാര്‍ പേന ഉപയോഗിച്ച് പി കെ രാജുവിന്റെ കൈയ്യില്‍ കുത്തുകയായിരുന്നു

അതേസമയം, ഈ വിഷയമല്ല അജണ്ടയിലുള്ളത് എന്ന നിലപാട് മേയര്‍ സ്വീകരിച്ചു, തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട് 3 സോണല്‍ ഓഫീസിലെ 5 ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ടെന്ന് മേയര്‍ അറിയിക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News