പുരാവസ്തു തട്ടിപ്പ് കേസ്; സിബിഐ അന്വേഷണം വേണമെന്ന് സുധീരന്‍; അന്വേഷണ ആവശ്യം കെ സുധാകരനെതിരെയുള്ള ഒളിയമ്പോ?

മോന്‍സന്‍ മാവുങ്കലിന്റെ കുറ്റകൃത്യങ്ങളെക്കുറിച്ച് സി.ബി.ഐ.അന്വേഷണം ആവശ്യമെന്ന് വി എം സുധീരന്‍. സമൂഹത്തില്‍ പല തലങ്ങളിലുള്ള ഉന്നതരുമായി ബന്ധമുള്ള മോന്‍സന്‍ തികച്ചും അസാധാരണനായ കുറ്റവാളിയാണെന്ന് വി എം സുധീരന്‍ പറഞ്ഞു.

മോന്‍സനുമായുള്ള സുധാകരന്റെ ബന്ധം രാഷ്ട്രീയ ആയുധമാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് വിഷയത്തില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള വി എം സുധീരന്റെ നീക്കം. പ്രതിക്കുള്ള ഉന്നതബന്ധം കെ സുധാകരനെ ലക്ഷ്യം വെച്ചുള്ള സുധീരന്റെ ഒളിയമ്പാണ്. കെ സുധാകരന്‍ രാജിവെയ്ക്കണമെന്നുള്ള ആവശ്യം കെ പി അനില്‍ കുമാര്‍ ഉയര്‍ത്തിയതിന് പിന്നാലെയാണ് സുധീരന്റെ സി ബി ഐ അന്വേഷണം എന്നുള്ള ആവശ്യം എന്നതും പ്രസക്തമാവുന്നത്.

കെ സുധാകരന്റെ മോന്‍സന്‍ ബന്ധത്തെ കൂടുതല്‍ വ്യക്തതയോടെയാണ് കെ പി അനില്‍കുമാര്‍ തുറന്നു കാട്ടിയത്. എപ്പോളെല്ലാം സുധാകരന്‍ എറണാകുളത്ത് പോയിട്ടുണ്ടോ, അപ്പോളെല്ലാം മോന്‍സന്റെ വീട്ടില്‍ പോയിട്ടുണ്ടെന്നും കെ പി അനില്‍കുമാര്‍ ആരോപിക്കുന്നു. കളങ്കിത വ്യക്തികളുമായി ബന്ധമുള്ള സുധാകരന്‍ കെപിസിസി പ്രസിഡന്റ് പദവി രാജിവെയ്ക്കണമെന്നും കെ പി അനില്‍കുമാര്‍ ആവശ്യപ്പെട്ടു. കെ സുധാകരന്റെ മോന്‍സന്‍ ബന്ധത്തില്‍ ചെന്നിത്തലയുടേയും ഉമ്മന്‍ ചാണ്ടിയുടെയും മൗനം പ്രസക്തമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News