സ്‌കൂൾ തുറക്കൽ; പ്രവേശനോത്സവം മാതൃകയിൽ കുട്ടികളെ വരവേൽക്കും

പ്രവേശനോത്സവം മാതൃകയിൽ കുട്ടികളെ സ്കൂളുകളിൽ വരവേൽക്കാൻ തീരുമാനം. ക്വാളിറ്റി ഇംപ്രൂവ്മെൻറ് സമിതി യോഗത്തിന്റെതാണ് നിർദ്ദേശം. ആദ്യദിനങ്ങളിൽ പാഠപുസ്തകം ഉപയോഗിച്ചുകൊണ്ടുള്ള ക്ലാസുകൾ ഉണ്ടാകില്ല. പകരം കുട്ടികളുടെ മാനസിക ഉല്ലാസം വർദ്ധിപ്പിക്കുന്ന സെഷനുകൾ ആകും ഉണ്ടാവുക.

സ്കൂളുകൾ എത്രയും വേഗം അണുവിമുക്തമാക്കാൻ നടപടി സ്വീകരിക്കണം,
വാക്സിൻ എടുക്കാത്ത അധ്യാപകർ എത്രയും വേഗം വാക്സിനെടുക്കണം എന്നും നിർദേശമുണ്ട്. കുട്ടികളുടെ എണ്ണം സംബന്ധിച്ച മാർഗ്ഗ നിർദ്ദേശത്തിൽ വ്യക്തത വരുത്തും. ചെറിയ കുട്ടികൾ ബെഞ്ചിൽ ഒരു കുട്ടി എന്ന നിലയിലും വലിയ കുട്ടികളുടെ കാര്യത്തിൽ ഒരു ബെഞ്ചിൽ രണ്ടു കുട്ടികൾ വീതവും ക്രമീകരിക്കാൻ നിർദേശമുണ്ട്. സ്കൂൾ തുറക്കൽ സംബന്ധിച്ച് എല്ലാ അധ്യാപക സംഘടനകളും പിന്തുണ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News