ചായക്കടയിൽ നിന്നും ഈ വൃദ്ധദമ്പതികൾ ചുറ്റി സഞ്ചരിച്ചത് 25 വിദേശരാജ്യങ്ങൾ; ഇനി റഷ്യയിലേക്ക്; ആശംസയറിയിച്ച് മന്ത്രി മുഹമ്മദ് റിയാസ്

റഷ്യയിലേക്ക് പോകാൻ ഒരുങ്ങുന്ന ചായക്കടക്കാരൻ വിജയനെയും ഭാര്യ മോഹനയെയും കാണാൻ ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് എത്തി. ലോകം ചുറ്റിസഞ്ചരിച്ച് ശ്രദ്ധേയരായ ദമ്പതികൾ സന്ദർശിക്കുന്ന ഇരുപത്തിയാറാമത്തെ വിദേശ രാജ്യമാണ് റഷ്യ. കൊച്ചിയിലെ ചായക്കടയിൽ എത്തി ആശംസയറിയിച്ച മന്ത്രി ഇരുവരുടെയും യാത്ര വിനോദ സഞ്ചാര മേഖലയ്ക്ക് ഉണർവ് നൽകുമെന്ന് പ്രതികരിച്ചു.

ഒരു വിനോദസഞ്ചാരി എന്ന നിലയിൽ അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ ടൂറിസത്തിന് മുതൽക്കൂട്ടാകുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ചായക്കടയിൽ നിന്നും പ്രഭാത ഭക്ഷണവും കഴിച്ച ശേഷമാണ് മന്ത്രി മടങ്ങിയത്. ഒക്ടോബർ 21-നാണ് വൃദ്ധ ദമ്പതികളായ വിജയനും മോഹനയും റഷ്യയിലേക്ക് പാകുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News